കോഴിക്കോട് : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് (എ.എം.എ.ഐ) സിറ്റി സെൻ്റർ ഏരിയയുടെ വാർഷിക സമ്മേളനവും, ഡോ.സൈഫുദ്ദീൻ ഗുരുക്കളുടെ നേതൃത്വത്തിൽ “ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഓൺ ബേസിക് ഒ.പി ലെവൽ ആയുർവേദിക് മാനേജ്മെന്റ് ഓഫ് ഫ്രാക്ചർ & ഡിസ്‌ലൊക്കേഷൻ” എന്ന വിഷയത്തിൽ മർമ്മ ചികിത്സാ ശില്പശാലയും നടന്നു.
കോഴിക്കോട് കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മൻസൂർ കെ. എം മുഖ്യ പ്രഭാഷണം നടത്തി. എ.എം.എ.ഐ സ്റ്റേറ്റ് മീഡിയ കമ്മിറ്റി കൺവീനർ ഡോ. കെ. എസ്. വിമൽ കുമാർ അധ്യക്ഷത വഹിച്ചു, എ.എം.എ.ഐ കോഴിക്കോട് സിറ്റി സെൻ്റർ ഏരിയ സെക്രട്ടറി ഡോ.റിധിമ, എ.എം.എ.ഐ കോഴിക്കോട് ജില്ല കമ്മിറ്റി മെമ്പർ ഡോ.റീജ മനോജ് . ഏരിയ വനിത കമ്മിറ്റി ചെയർപേഴ്സൺ ഡോ. ശീതൾ ശ്രീധർ എന്നിവർ സംസാരിച്ചു.
സംഘടനാ സമ്മേളനം, എ.എം.എ അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മനോജ് കാളൂർ ഉദ്ഘാടനം ചെയ്തു. ഏരിയ വനിത കമ്മിറ്റി ചെയർപേഴ്സൺ ഡോ. ശീതൾ ശ്രീധർ അനുശോചന പ്രമേയം അവതരിപ്പിക്കുകയും, ഏരിയ വൈസ് പ്രസിഡൻ്റ് ഡോ. ശാന്തി ഗംഗ സ്വാഗതവും പറഞ്ഞു. ഏരിയയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. രവീന്ദ്രൻ. പി. വി, ഡോ. കെ. പാറുക്കുട്ടി എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. എ.എം.എ.ഐ സ്റ്റേറ്റ് മീഡിയ കമ്മിറ്റി കൺവീനർ ഡോ. കെ. എസ്. വിമൽ കുമാർ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും, എ.എം.എ.ഐ കോഴിക്കോട് ജില്ലാ ജോയിൻ്റ് സെക്രട്ടറി ഡോ. സന്ദീപ്. കെ ജില്ലാ കമ്മിറ്റി റിപ്പോർട്ടും, കോഴിക്കോട് സിറ്റി സെൻ്റർ ഏരിയ സെക്രട്ടറി ഡോ.റിധിമ ഏരിയ കമ്മിറ്റി റിപ്പോർട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പിന്നീട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് : ഡോ.ശാന്തി ഗംഗ
വൈസ് പ്രസിഡൻ്റ് : ഡോ.റിധിമ കെ. എ
സെക്രട്ടറി : ഡോ. ശീതൾ ശ്രീധർ
ജോയിൻ്റ് സെക്രടറി : ഡോ.രാജീവ് രാജ്
ട്രെഷറർ : ഡോ. ആദിത്യ മനു
വനിത ചെയർപേഴ്സൺ : ഡോ. ബബിത.ഇ
വനിത കൺവീനർ : ഡോ.പാർവതി ശ്രീജിത്ത്