Saturday, December 21, 2024
Latestsports

ആട്യാ പാട്യാ സംസ്ഥാന ചാമ്പ്യൻഷിപ്പ് ആരംഭിച്ചു ; പാലക്കാട്, കോഴിക്കോട്, കാസർഗോഡ്,തൃശൂർ ജില്ലകൾ ക്വാർട്ടറിൽ പ്രവേശിച്ചു.


കോഴിക്കോട് : 19 ആംമത് കേരള സ്റ്റേറ്റ് സബ് ജൂനിയർ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പ് തുടങ്ങി. ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ടെന്നീസ് വോളി ബോൾ അസോസിയേഷൻ ജില്ല പ്രസിഡന്റ് വി പി അബ്ദുൽ കരീം മുഖ്യാതിഥിയായി.
കേരള സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.
എസ് സുലൈമാൻ , വി പി ശ്രിജിലേഷ് എന്നിവർ സംസാരിച്ചു.
ആട്യ പാട്യ സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ് സ്വാഗതവും ജില്ലാ സെക്രട്ടറി വി സദേഷ് നന്ദിയും പറഞ്ഞു.

14 ജില്ലകളിൽ നിന്നും 300 ഓളം കായിക താരങ്ങൾ പങ്കെടുക്കുന്നു.
ആൺകുട്ടികൾ പെൺകുട്ടികൾ വിഭാഗങ്ങളിലായി പാലക്കാട്, കോഴിക്കോട്, കാസർഗോഡ്,തൃശൂർ ജില്ലകൾ ക്വാർട്ടറിൽ പ്രവേശിച്ചു. വ്യാഴാഴ്ച )സമാപനം . 1982 ൽ മഹാരാഷ്ട യിൽ ആരംഭിച്ച ആട്യ പാട്യ ചാമ്പ്യൻഷിപ്പ് , കേരളത്തിൽ അംഗീകാരം ലഭിച്ചിട്ട് 7 വർഷമായി. 7 വർഷത്തിനകം വിവിധ കാറ്റഗറികളിൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ആട്യ പാട്യ കായിക ഇനം കൂടുതൽ പ്രചാരം ലഭിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദു റഹിമാൻ പറഞ്ഞു. ജനകീയ പങ്കാളിത്വം ഉറപ്പിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ട് വരണമെന്ന് വി പി അബ്ദുൽ കരീം പറഞ്ഞു.


Reporter
the authorReporter

Leave a Reply