

ചക്കുംകടവ് 56ാം വാർഡിൽ നവീകരിച്ച അമ്മങ്ങാട്ട് വേലായുധൻ റോഡ് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. തീരദേശ മേഖലയിലെ ജനങ്ങളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡുകളുടെ വികസനം തീരദേശത്തിന്റെ സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ റോഡ് വികസനത്തിന്റെ ഭാഗമായി 65.80 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ എം. ബിജുലാൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മുസഫർ അഹമ്മദ് മുഖ്യാതിഥിയായി. […]


