കോഴിക്കോട്:അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗവും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലടക്കം ഇരുനൂറിലേറെ പ്രശസ്തിപത്രങ്ങൾ ലഭിച്ച കണ്ണൂർ ജില്ല (റൂറൽ) ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും കവിയും ഗാനരചയിതാവും സാഹിത്യകാരനുമായ ടി.പി.രഞ്ജിത്ത് പത്മനാഭൻ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ നൗഷാദ് ഇബ്രാഹിം, മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ.എഫ്.ജോർജ്, ജീവകാരുണ്യ പ്രവർത്തകർ പി.കെ.അബ്ദുൽ സത്താർ കണ്ണൂർ, മാധ്യമം ഫോട്ടോ ജേർണലിസ്റ്റ് ബൈജു കൊടുവള്ളി, സംഗീതസംവിധായകൻ പ്രത്യാശ്കുമാർ, സപര്യ കലാക്ഷേത്ര പ്രിൻസിപ്പൽ രജനി പ്രവീൺ, അധ്യാപികയും കവിയും കഥാകൃത്തുമായ ഉഷ സി നമ്പ്യാർ എന്നിവർക്കാണ് പ്രതിഭാ പുരസ്കാരങ്ങൾ.
തീവണ്ടിയിലെ ചരക്ക് ഗതാഗതമായ റോ-റോ സർവീസിനെ കുറിച്ചുള്ള അന്വേഷണാത്മക പരമ്പരയ്ക്ക് മാതൃഭൂമി കണ്ണൂർ ബ്യൂറോ സ്റ്റാഫ് റിപ്പോർട്ടർ പി.പി.ലിബീഷ് കുമാർ അക്ഷരം യുവ മാധ്യമ പ്രതിഭാ പുരസ്കാരത്തിന് അർഹനായി. കൃഷ്ണൻ തുഷാര (കഥാസമാഹാരം: പാനീസ്), കെ.ടി.ത്രേസ്യ ടീച്ചർ (ബാലകഥകൾ: സ്നേഹസമ്മാനം), ആർ.സുരേഷ്‌കുമാർ (കവിതകൾ: ദുശ്ശാസനൻ നല്ലവനാണ്) എന്നിവർക്കാണ് പുസ്തകങ്ങൾക്കുള്ള പുരസ്കാരങ്ങൾ.ഈ പോസ്റ്റ് സ്പോൺസർ ചെയ്തത് ഞങ്ങളുടെ പങ്കാളികൾ Wigs
ഏപ്രിൽ 2 ഞായറാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ എം.കെ.രാഘവൻ എം.പി., പുരുഷൻ കടലുണ്ടി, പി.ആർ.നാഥൻ, എയറോസിസ് കോളേജ് എം.ഡി.ഡോക്ടർ ഷാഹുൽ ഹമീദ് എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കും.