കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ച് മാർച്ച് 18,19 തീയതികളിൽ രണ്ടാം അന്താരാഷ്ട്ര വയോജനാരോഗ്യ പഠനസെമിനാറും ശില്പശാലയും സംഘടിപ്പിക്കുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയും കേരള ആരോഗ്യ സർവകലാശാലയും പാലിയം ഇന്ത്യ സംഘടനയും സംയുക്തമായി നടത്തുന്ന പ്രസ്തുത സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖരായ ഡോക്‌ടർമാർ വിഷയങ്ങൾ അവതരിപ്പിക്കുന്നതാണ്.
ഈ സമ്മേളനത്തിൽ വയോജനാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിന്മേൽ ചർച്ചകൾ ക്രമീകരിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന വയോജന ആരോഗ്യപ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പുതുതലമുറയിലെ ഡോക്ടർമാർക്കും അതോടൊപ്പം തന്നെ ഈ വിഷയത്തിൽ തല്പരരായ എല്ലാ ഡോക്ടർമാർക്കും കൂടുതൽ മനസിലാക്കുന്നതിനു ഈ തുടർവിദ്യാഭ്യാസപരിപാടി പ്രയോജനപ്പെടുന്നതാണ്. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മോഹനൻ ഈ സമ്മേളനത്തിന്റെ ഉദ്ഘാടനം മാർച്ച് 19 രാവിലെ 9.45-നു നിർവഹിക്കുന്നതാണ്. പദ്മശ്രീ പ്രൊഫസർ ഡോ. MR രാജഗോപാൽ, പ്രൊഫസർ അൽക്ക ഗണേഷ്, പ്രൊഫസർ ഗണേഷ് ഗോപാലകൃഷ്ണൻ എന്നിവർ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്.