Saturday, January 25, 2025
LatestPolitics

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ . പ്രതിഷേധ തീ പന്തം


കോഴിക്കോട് :വൈദ്യുത് ചാർജ് വർദ്ധിപ്പിച്ച പിണറായി സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി. നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെളളയിൽ വൈദ്യുതി ഭവനു മുന്നിൽ നടന്ന പ്രതിഷേധ തീപന്തം പരിപാടി ജില്ല വൈസ് പ്രസിഡണ്ട് പൊക്കനാരി ഹരിദാസൻ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.

കൗൺസിലർ എൻ.ശിവപ്രസാദ്,
മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ , വൈസ് പ്രസിഡണ്ട് പി.എം. സുരേഷ്, സെക്രട്ടറിമാരായ കെ.സുശാന്ത്, മധു കാട്ടുവയൽ, സോഷ്യൽ മീഡിയ മണ്ഡലം കൺവീനർ ടി. അർജുൻ

കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ടി. പ്രജോഷ് , ജനറൽ സെക്രട്ടറി എ.പി. പുരുഷോത്തമൻ ,
ഏരിയ പ്രസിഡണ്ടുമാരായ വർഷഅർജുൻ , മധു കാമ്പുറം, ടി.പി. സുനിൽ രാജ്, പി. ശിവദാസൻ , ഏരിയ ജനറൽ സെക്രട്ടറി മാലിനി സന്തോഷ്, സെക്രട്ടറിമാരാ ജൂല അമിത്ത്, സോയ അനീഷ്, എന്നിവർ പ്രസംഗിച്ചു


Reporter
the authorReporter

Leave a Reply