CinemaGeneral

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആള്‍ജാമ്യം, ഒരു ലക്ഷം രൂപ കെട്ടിവെക്കണം. പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ടു പോകരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ എന്നിവയെല്ലാമാണ് ജാമ്യ വ്യവസ്ഥകള്‍.

ഏഴര വര്‍ഷത്തിന് ശേഷമാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം ലഭിക്കുന്നത്. നിലവില്‍ എറണാകുളം സബ്ജയിലില്‍ റിമാന്‍ഡിലാണ് സുനി.


Reporter
the authorReporter

Leave a Reply