അത്തോളി : പുണ്യ പുരാതന ക്ഷേത്രമായ കൊങ്ങന്നൂർ ആശാരി കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 5 മുതൽ 9 വരെ നടക്കും .5 ന് വൈകീട്ട് 6 മണിക്ക് ദീപാരാധന, 6.30 മുതൽ കലാ സന്ധ്യ, 6 ന് വൈകീട്ട് 6. 30 ന് പ്രഭാഷണം ശ്രേഷ്ടാചാര സഭ വാസന്തി വിശ്വനാഥൻ , 7.30 ന് സനീഷ് വടകരയുടെ മാജിക്ക് ഷോ, 8.30 ന് ഹാർട്ട് ബീറ്റ് മ്യൂസിക്ക് ബാന്റിന്റെ കരോക്കെ ഗാനമേള.
7, 8 തിയ്യതികളിൽ പ്രധാന ഉത്സവം.
7 ന് രാവിലെ 10 മണി മുതൽ 12.30 വരെ നാലു പുരയ്ക്കൽ കുടുംബ ട്രസ്റ്റ് വി കെ കെയർ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് . വൈകുന്നേരം 6.30 ന് ഗുരു പൂജ , 7 മണിക്ക് മാതൃ സമിതിയുടെ തിരുവാതിരക്കളി , 9 മണിക്ക് ചാനൽ ഫെയിം സലീഷ് ശ്യം നയിക്കുന്ന ഗാനമേള
8 ന് രാവിലെ 6.30 ന് കലശ പുജയോടെ തുടക്കം. തുടർന്ന് കഴകം കയറൽ, ദൈവത്തെ ഉണർത്തൽ , ഉച്ഛയ്ക്ക് 12 മണിക്ക് ഗുരുദേവരുടെ വെള്ള കെട്ട്, 1 മണിക്ക് സമൂഹ സദ്യ , ഭണ്ഡാര മൂർത്തി, കണ്ഠത്ത് രാമൻ, കരിയാത്തൻ , നാഗ കാളി, ഗുളികൻ എന്നിവരുടെ വെള്ള കെട്ട്. രാത്രി 7 മണിയോടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെ താലപ്പൊലിയും ഭഗവതി തിറയും. തുടർന്ന് ഗുരുദേവർ , ഭണ്ഡാര മൂർത്തി, 5 വേഷവിധാനത്തിൽ കണ്ടത്ത് രാമൻ , കരിയാത്തൻ എന്നിവരുടെ തിറ കെട്ടിയാട്ടം.
ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കണ്ടത്ത് രാമൻ തിറ മലബാറിൽ മറ്റെവിടെയുമില്ലന്ന പ്രത്യേകതയുണ്ട്. 9 ന് രാവിലെ 8 മണിയ്ക്ക് ഗുളികൻ ചാന്ത് തിറയോടെ സമാപനം.മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 7 ന് രാവിലെ 9 മണിക്ക് മുൻപായി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 7907013918