Friday, June 14, 2024
Latest

കേന്ദ്ര ബജറ്റ് : മലബാർ ചേംബർ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ കാലിക്കറ്റും സംയുക്തമായി ചർച്ച നടത്തി


കോഴിക്കോട് : കേന്ദ്ര ബജറ്റ് ഭാവി ഇന്ത്യയെ കണ്ടുള്ള ബജറ്റെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആർ. കൃഷ്ണൻ.മലബാർ ചേംബർ ഓഫ് കോമേഴ്സും ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ് സ് ഓഫ് ഇന്ത്യ കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച
കേന്ദ്ര ബജറ്റ് ചർച്ചയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യുവാക്കളുടെ വർത്തമാന കാല ഇന്ത്യയിലെ പ്രാധാന്യം തിരിച്ചറിഞ്ഞ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ചത്.
പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വാഭാവികമായും പൂർണമായും പൊതു ജനത്തെ സന്തോഷിപ്പിക്കുന്ന ബജറ്റവതരിപ്പിക്കുകയെന്ന രീതിക്ക് പകരം കാര്യങ്ങളെ കൂടുതൽ യാഥാർത്ഥ്യ ബോധ്യത്തിൽ നിന്നാണവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റ് ചർച്ച ഇൻകം ടാക്സ് കോഴിക്കോട് പ്രിൻസിപ്പൾ കമ്മീഷണർ ദർസം ഗൂ സോംഗാറ്റെ മുഖ്യതിഥിയായി .
രാജ്യത്തെ മറ്റ് പലയിടങ്ങളിലും വ്യാപകമായി കാണാത്ത ഒരു കാര്യമാണ് മലബാർ ചേംബർ, ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾ നടത്തുന്ന ബജറ്റ് ചർച്ചകളെന്ന് ദർസം ഗൂ സോംഗാറ്റെ അഭിപ്രായപ്പെട്ടു.
മറ്റു പലയിടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടത്തെ ഇത്തരം സംഘടനകൾ കാണിക്കുന്ന സാമൂഹ്യ ബോധ്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു.
പി വി സാമി ഹാളിൽ നടന്ന .ചടങ്ങിൽ മലബാർ ചേംബർ പ്രസിഡന്റ് എം. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു.
ഏ. ആർ. സൂര്യനാരായണൻ, ടി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
ചാർട്ടേഡ് അക്കൗണ്ടന്റ് സ് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ജി. സന്തോഷ് പൈ സ്വാഗതവും മലബാർ ചേംബർ വൈ. പ്രസിഡന്റ്‌ എം. നിത്യാനന്ദ കമ്മത്ത് നന്ദിയും പറഞ്ഞു.

 


Reporter
the authorReporter

Leave a Reply