പത്തനംതിട്ടയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. അടൂര്‍ മണക്കാല പോളിടെക്‌നിക് കോളേജ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീക്കുനേരെയാണ് തെരുവ് നായ ആക്രമമുണ്ടായത്. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.