Thursday, September 19, 2024
Latestpolice &crime

ഇരുചക്രവാഹനത്തില്‍ നിന്ന് യുവതിയെ വലിച്ചു താഴെയിട്ടു; പ്രതി പിടിയിൽ, സംഭവം തിരുവല്ലയിൽ


തിരുവല്ല ന​ഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേർക്ക് ആക്രമണം നടത്തിയത്. ഇരുചക്രവാഹനത്തിൽ വരികയായിരുന്ന യുവതിയെ ഇയാൾ തടഞ്ഞു നിർത്തി വലിച്ചു താഴെയിടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തി ബഹളം വച്ച ശേഷമാണ് ഇയാൾ റോഡിൽ ഇറങ്ങി യുവതിക്ക് നേരെ ആക്രമണം നടത്തിയത്. പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യപിച്ച് ബൈക്കിൽ പൊലീസ് സ്റ്റേഷനിലെത്തിയ ജോജോ ബഹളം വെച്ചതിനെ തുടർന്ന് ബൈക്ക് വാങ്ങിവെച്ച് പൊലീസുകാർ മടക്കി അയച്ചു. തുടർന്ന് തിരുവല്ല ന​ഗരത്തിലെ പ്രധാന റോഡിലേക്കെത്തിയ ഇയാൾ ഇരുചക്രവാഹനത്തിലെത്തിയ പെൺകുട്ടിയെ കാണുകയും അവരെ വലിച്ചു താഴെയിടുകയുമാണുണ്ടായത്. ഇയാൾ സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളെന്ന് പൊലീസ് വ്യക്തമാക്കി. ജോജോയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. അതേ സമയം പ്രതി ജോജോയെ പൊലീസ് വാഹനത്തിൽ വെച്ച് യുവതിയുടെ ബന്ധുക്കൾ കൈയ്യേറ്റം ചെയ്തു.


Reporter
the authorReporter

Leave a Reply