Local News

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ


കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥാണ് മരിച്ചത്. ബോയ്സ് ഹോസ്റ്റലില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. രാവിലെ ആറരയോടെയാണ് ഹോസ്റ്റലിന്റെ ഏഴാം നിലയില്‍നിന്ന് താഴേക്ക് ചാടിയത്.

ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് വീട്ടുകാര്‍ക്ക് സന്ദേശം അയച്ചതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യോഗേശ്വര്‍ നാഥ്. ബിടെക് പരീക്ഷകള്‍ ഇന്നലെയാണ് അവസാനിച്ചത്. എന്‍ഐടിയില്‍ മുന്‍പും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. പഠനസംബന്ധമായ സമ്മര്‍ദ്ദവും കൗണ്‍സിലിങ് ലഭിക്കാത്തതുമാണ് ആത്ഹമത്യകള്‍ വര്‍ധിക്കുന്നതിനു കാരണമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.


Reporter
the authorReporter

Leave a Reply