കോഴിക്കോട് :എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിൻ്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യ (19)യാണ് മരിച്ചത്. വിവാഹിതയായിട്ട് 6 മാസമായിട്ടേയുള്ളൂ. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി. എലത്തൂർ പൊലീസ് അന്വേഷിച്ചുവരുന്നു. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടി കൊണ്ട് പോയ പരാതിയിൽ അനന്തു പോക്സോ കേസിൽ പ്രതിയായിരുന്നു. പ്രായപൂർത്തിയ ദിവസം വിവാഹം കഴിച്ച് കേസ് ഒത്ത് തീർപ്പിലെത്തിയതായിരുന്നു. അനന്തുവിന്റെ അമ്മ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്