കോഴിക്കോട് : കൊയിലാണ്ടി അങ്ങാടിയിൽ ഇന്നലെ രാത്രി വാഹന പരിശോധനയിൽ 25 ചാക്ക് നിരോധിത പുകയില ഉല്പന്നമായ ഹാൻസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന കൊല്ലം കരുനാഗപള്ളി കുലശേഖരപുരം കാടും കുറ്റി വയൽ വീട്ടിൽ അർസാറിനെ അറസ്റ്റ് ചെയ്തു. പോലീസ് ഇൻസ്പക്ടർ സുനിൽ കുമാർ , എസ് ഐ – എം ദിലീഫ്, സി പി ഒ രംഗീഷ് എന്നിവരാണ് ഹാൻസ് കയറ്റി എത്തിയ വാഹനം പിടികൂടിയത്. .ഹാൻസ് കടത്താൻ ഉപയോഗിച്ച KL 02 AN 49 40 കാറും കസ്റഡിയിൽ എടുത്തു.