കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണയിൽ പാട്ടിൻ്റെ പാലാഴി തീർത്ത് നടന്ന റഫി നൈറ്റ് ആസ്വാദക ഹൃദയങ്ങളിൽ
മനംകവർന്നു. കോഴിക്കോട് മുഹമ്മദ് റഫി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിലായിരുന്നു 46ാമത് റഫി ഓർമ്മ ദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിൻ്റെ പാട്ടുകൾ കൊണ്ട് ഗാനാഞ്ജലി തീർത്തത്.

വോ മുഖന്ദർ കാ സിക്കന്ദർ ആലപിച്ചാണ് റിഷാബ് മേഹത്ത (ബംഗളുെരു) ഗാനാഞ്ജലിക്ക് തുടക്കം കുറിച്ചത്. അഭീനാ ജാവോ ചോഡ്കർ എന്ന ഗാനം റിഷബ് മെഹ്ത്ത ഗോപിക മേനോൻ ചേർന്ന് പാടിയത് നിറഞ്ഞ കയ്യടിയോടെ യായിരുന്നു സദസ്സ് സ്വീകരിച്ചത് . സി. വി.തൻവീർ, പി. ടി അലി എന്നിവരും ഗാനങ്ങൾ ആലപിച്ചു.അമർ അക്ബർ ആൻ്റണിയിലെ പർദ്ദാ ഹെ പർദ്ദ എന്ന ഗാനത്തോടെ ഗാനാഞ്ജലിക്ക് തിരശ്ശീല വീണു.കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ നടന്ന ചടങ്ങ് മുൻ പൊതുമരാമത്ത്& ടൂറിസം വകുപ്പ് മന്ത്രിയും എംഎൽഎയുമായ അഡ്വക്കേറ്റ് പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ പ്രസിഡൻ്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിച്ചു.
അനുസ്മരണ പ്രഭാഷണം ഡോ : മെഹറൂഫ് രാജ് നിർവ്വഹിച്ചു.
സെക്രട്ടറി സന്നാഫ് പാലക്കണ്ടി സ്വാഗതം പറഞ്ഞു. മുരളിധരൻ ലുമിനസ് നന്ദിയും പറഞ്ഞു.കെ സുബൈർ,എൻ. സി. അബ്ദുള്ളക്കോയ മുർഷിദ് അഹമ്മദ് , യു അഷറഫ് , ഹാഷിം കടക്കാലകം,
എ.പി മുഹമ്മദ് റഫി, ഫിറോസ് ഹിബ എന്നിവർ പ്രസംഗിച്ചു.എം. ഹരിദാസ് (കീബോർഡ്)സുശാന്ത് കെ. പി (കീബോർഡ്)P F രാജു (സാക്സോഫോൺ )& (ഫ്ലൂട്ട് )അഷ്റഫ് കുരിക്കൾ (എക്കോർഡിയൻ)ഇ. കെ.സോമൻ ലീഡ് (ഗിറ്റാർ)പോൾ വിജയൻ(ബാസ് ഗിറ്റാർ)കെ. വി.പീതാംബരൻ(റിഥം പാഡ്)അസീസ് (ജാസ് ഡ്രം)പി. കെ.സന്തോഷ് (ഡോലക്)ഫിറോസ് ഖാൻ (തബല) എന്നിവർ പശ്ചാതല സംഗീതം ഒരുക്കി ഡോക്ടർ അമ്പിളി ശ്രീനിവാസ് & നയൻ ജെ. ഷാ അവതാരകരായിരുന്നു










