Saturday, November 23, 2024
LatestSabari mala News

ശബരിമല തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


പമ്പ:മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ചുവടെയുളള കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതകുമാരി അറിയിച്ചു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയരോഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സാരേഖകള്‍ എന്നിവ കയ്യില്‍ കരുതണം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്. മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം/ജോഗിംഗ് ശീലമാക്കി ശാരീരികക്ഷമത ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം.പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ യാത്ര ഒഴിവാക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ത്ഥാടനത്തിനു മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.


Reporter
the authorReporter

Leave a Reply