HealthLatest

മേയ്ത്ര ഹോസ്പിറ്റലിന് രാജ്യാന്തര അംഗീകാരം, ചരിത്ര നേട്ടം


കോഴിക്കോട്: ലോകത്ത് ആദ്യമായി വിജയകരമായി നടത്തിയ അത്യപൂര്‍വ്വ താക്കോല്‍ ദ്വാര ശസ്ത്രക്രിയ സംബന്ധിച്ച പ്രബന്ധത്തിന് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് രാജ്യാന്തര അംഗീകാരം. സിങ്കപ്പൂരില്‍ നടന്ന ഹൃദ്രോഗ വിദഗ്ധരുടെ കോണ്‍ഫറന്‍സ് -‘ഏഷ്യാ പിസിആറി’ല്‍ ഡോ. ജോമി വടശ്ശേരി ജോസ് അവതരിപ്പിച്ച പ്രബന്ധം സ്ട്രക്ചറല്‍ ഡിസീസ് വിഭാഗത്തില്‍ ഏറ്റവും മികച്ച പ്രബന്ധമായി തിരഞ്ഞെടുക്കപ്പെട്ടു.
ഹൃദയത്തിലേക്കു രക്തം തിരിച്ചുകൊണ്ടുവരുന്ന പ്രധാന രക്തക്കുഴലില്‍ (സുപീരിയര്‍ വീനകാവ) എട്ടു സെന്റിമീറ്റര്‍ വലുപ്പത്തില്‍ ധമനിവീക്കം (അന്യൂറിസം) സംഭവിക്കുകയും, അതില്‍ രക്തം കട്ടപിടിച്ചു ശ്വാസകോശത്തിലേക്കു തെറിച്ചു പോയി പെട്ടെന്ന് ശ്വാസം മുട്ടുണ്ടാകുന്ന അവസ്ഥയിലുമാണ് (പള്‍മണറി എംബോളിസം) രോഗി മേയ്ത്ര ഹോസ്പിറ്റലില്‍ എത്തുന്നത്. പരിശോധനയും ടെസ്റ്റുകളും നടത്തി രോഗം നിര്‍ണ്ണയിച്ച ശേഷം സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്റ് കാര്‍ഡിയോവാസ്‌കുലര്‍ കെയര്‍ വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ആശിഷ് കുമാറിന്റെ നേതൃത്വത്തില്‍ അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ താക്കോല്‍ ദ്വാര പ്രക്രിയ -പിന്‍ ഹോള്‍ പ്രൊസീജ്യര്‍- വഴി ധമനിവീക്കം പൂര്‍ണമായി ശരിപ്പെടുത്തുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള അസുഖത്തിന് നെഞ്ച് തുറന്നുള്ള സങ്കീര്‍ണമായ ശാസ്ത്രക്രിയക്കു പകരമാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയ ചെയ്തത.് രണ്ടാം ദിവസം തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് കെയര്‍ സംവിധാനങ്ങളില്‍ ഒന്നാണ് മേയ്ത്രയിലേത്. ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്നതിനുള്ള മൂന്ന് ശസ്ത്രക്രിയേതര സംവിധാനങ്ങളുമുള്ള ഈ മേഖലയിലെ ഏക ഹോസ്പിറ്റലുമാണിത്. ട്രാന്‍സ് കതീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് റീപ്ലേസ്‌മെന്റ്‌സ് (ടിഎവിആര്‍), ട്രാന്‍സ്‌കതീറ്റര്‍ മിട്രല്‍ വാല്‍വ് റീപ്ലേസ്‌മെന്റ്‌സ് (ടിഎംവിആര്‍), ട്രാന്‍സ്‌കതീറ്റര്‍ പള്‍മണറി വാല്‍വ് റീപ്ലേസ്‌മെന്റ്‌സ്(ടിപിവിആര്‍) എന്നിവ കൂടാതെ അയോര്‍ട്ടിക് അന്യൂറിസം പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഹോസ്പിറ്റലില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യരംഗത്ത് ഒരു പുതിയ ചക്രവാളം തീര്‍ത്ത കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍,
അഞ്ച് വര്‍ഷത്തിനുള്ളില്‍, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി മാറിക്കഴിഞ്ഞു. മേയ്ത്ര ഹോസ്പിറ്റല്‍ ആഗോള ആതുരപരിചരണ നിലവാരത്തോട് കിടപിടിച്ചുകൊണ്ട് ‘ടിഎഎച്പി’ ഓസ്ട്രേലിയയ്ക്കൊപ്പം ചേര്‍ന്ന് രോഗീകേന്ദ്രിത രൂപകല്പനയും, കെഇഎഫ് ഹോള്‍ഡിംഗ്സിന്റെ ഓഫ്സൈറ്റ് മാനുഫാക്ചറിംഗ് ഫെസിലിറ്റിയില്‍ നിര്‍മ്മിച്ച ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ക്ലീവ്ലാന്‍ഡ് ക്ലിനിക്ക് ഫിസിഷ്യന്‍മാരുടെ സഹകരണത്തോടെ വികസിപ്പിച്ച കെയര്‍-പാത്ത് മാതൃകയുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സേവനത്തിന്റെ വേറിട്ട പാതയിലാണ്.

ഹാര്‍ട്ട് & വാസ്‌കുലര്‍ കെയര്‍, ബോണ്‍, ജോയിന്റ് & സ്‌പൈന്‍, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, നെഫ്രോ-യൂറോസയന്‍സസ്, ‘ബ്ലഡ് ഡിസീസ്, ബിഎംടി & കാന്‍സര്‍ ഇമ്യൂണോതെറാപ്പി, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി എന്നീ സെന്റര്‍ ഓഫ് എക്‌സലന്‍സുകള്‍ പ്രവര്‍ത്തനമികവിന്റെ പാതയിലാണ്.
പൂര്‍ണ്ണമായും പേപ്പര്‍ രഹിതമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയി പ്രധാന സ്‌പെഷ്യാലിറ്റികള്‍ക്കായി ക്ലിനിക്ക പാത്-വേകള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകളും ദക്ഷിണേന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഹൈബ്രിഡ് കാത്ത് ലാബും 52 വ്യക്തിഗത ഐസിയു ക്യുബിക്കിളുകളും ഉണ്ട്. 3-ടെസ്ല എംആര്‍ഐ മെഷീന്‍, 128- സ്ലൈസ് സിടി, ടെലി ഐസിയുകള്‍ തുടങ്ങി അതിനൂതന സാങ്കേതിക സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.


Reporter
the authorReporter

Leave a Reply