കോഴിക്കോട് :ലോക വിനോദ സഞ്ചാര ദിന വാരഘോഷത്തിന്റെ ഭാഗമായി മലബാർ ടൂറിസം കൗൺസിൽ മാനാഞ്ചിറ സ്ക്വയർ ക്ലീനിംഗ് ഡ്രൈവും ബോധവൽക്കരണ റാലിയും സംഘടിപ്പിച്ചു. മലബാർ കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മാനാഞ്ചിറ സ്ക്വയറിൽ നടന്ന ചടങ്ങിൽ ഇന്ത്യ ടൂറിസം ഓഫീസർ -എൻ രവികുമാർ , ആൾ ഇന്ത്യ ടൂർ ഗൈഡ് അസോസിയേഷൻ പ്രതിനിധി – പി ആർ രാജേഷ് , ടി പി എം ഹാഷിർ അലി, എൻ എസ് പ്രോഗ്രാം ഓഫീസർ – എ എം സാദിഖ് , പ്രോഗ്രാം കൺവീനർ – രജീഷ് രാഘവൻ എന്നിവർ പങ്കെടുത്തു.
രാവിലെ 9 മണി മുതൽ ആരംഭിച്ച ക്ലീനിംഗ് ഡ്രൈവിൽ ടൂർ ഓപ്പറേറ്റർമാരും വെള്ളിമാട് കുന്ന് ജെ ഡി ടി വിദ്യാലയത്തിലെ എൻ എസ് എസ് വിദ്യാർത്ഥികളും ഉൾപെടെ 40 ഓളം പേർ ചേർന്ന് മാനാഞ്ചിറ സ്ക്വയർ പരിസരം വൃത്തിയാക്കി. തുടർന്ന് ബോധവൽക്കരണ റാലിയും എസ് കെ പൊറ്റക്കാടിന് മുൻപിൽ നിന്നും പ്രതിജ്ഞയും ചൊല്ലി.