Friday, May 17, 2024
LatestTourism

കേരളത്തിന് അനുയോജ്യം ഉത്തരവാദിത്വ ടൂറിസം : പത്മശ്രീ കെ കെ മുഹമ്മദ്


കോഴിക്കോട്: കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യം ഉത്തരവാദിത്വ ടൂറിസമാണെന്ന് പ്രമുഖ ആർക്കിയോളജിസ്റ്റ് പത്മശ്രീ കെ കെ മുഹമ്മദ്.ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ മലബാർ ടൂറിസം കൗൺസിൽ വിനോദ സഞ്ചാരം പുന: വിചിന്തനം വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന പങ്കാളിത്വത്തോടെ ഉത്തരവദിത്വം ടൂറിസത്തിനും റൂറൽ ടൂറിസത്തിനും പ്രാധാന്യം നൽകിയാൽ മാത്രമെ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് പുരോഗതി ഉണ്ടാകുകയുള്ളൂ.
വിദേശ ടൂറിസ്റ്റ്കളെ ആകർഷിക്കുന്നതിന് സംസ്ഥാനത്തിന്റെ പൈതൃക സംരക്ഷണത്തിനും ഈ രംഗത്തേയ്ക്ക് കടന്ന് വരുന്ന പുതിയ തലമുറ ശ്രദ്ധ ചെലുത്തണമെന്നും കെ കെ മുഹമ്മദ് അഭിപ്രായപ്പെട്ടു.

മലബാർ പാലസിൽ നടന്ന ചടങ്ങിൽ മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ – എസ് സുരേഷ് മുഖ്യതിഥിയായി.

കോഴിക്കോടിന്റെ കല-സാസ്ക്കാരിക- ടൂറിസം രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ടി പി എം -ഹാഷിർ അലിയെ ആദരിച്ചു.

ഇന്ത്യ ടുറിസം ഓഫീസർ – എൻ.രവി കുമാർ ,ടൂർ ഗൈഡ് അസോസിയേഷൻ പ്രതിനിധി പി ആർ രാജേഷ്, കാലിക്കറ്റ് ചേംബർ പ്രസിഡന്റ് – റാഫി പി ദേവസി, മലബാർ പാലസ് മാനേജിഗ് ഡയക്ടർ – മാന്വൽ ആന്റണി, താജ് ഗെയ്റ്റ വെ- ജനറൽ മാനേജർ – അനൂപ് കുമാർ , സി ജി എച്ച് ഗ്രൂപ്പ് – മുൻ ജനറൽ മാനേജർ – എച്ച് സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു

പ്രോഗ്രാം കൺവീനർ – രജീഷ് രാഘവൻ സ്വാഗതവും സെക്രട്ടറി – ഷഫീഖ് ആനമങ്ങാടൻ നന്ദിയും പറഞ്ഞു.

പ്രൊവിഡൻസ് കോളജ്, ബൈത്തുലിസ കോളജ്, സ്പീഡ് വിങ്സ് അക്കാദമി, കാലിക്കറ്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ക്യാപ്റ്റൻസ് വിന്റോ അക്കാദമി , മിസ്റ്റ് അക്കാദമി എന്നിവിടങ്ങളിലെ ടൂറിസം വിദ്യാർത്ഥികൾ സെമിനാറിൽ സന്നിഹിതരായി.

 

 


Reporter
the authorReporter

Leave a Reply