കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോടിൽ മലിന ജലപ്ലാന്റിനെതിരായ സമരത്തിൽ സംഘർഷം.പ്രതിഷേധകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തി.
നിരവധി തവണ കണ്ണീർ വാതകവും പ്രയോഗിച്ചു.
പൊലീസിന്റെ ബാരിക്കേഡുകൾ പ്രതിഷേധക്കാര്‍ സമീപത്തെ പുഴയിലേക്ക് വലിച്ചെറിഞ്ഞു. പ്ലാന്റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതി ഹർത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.