Thursday, December 26, 2024
GeneralLatest

ജാ​പ്പ​നീ​സ് സാം​സ്കാ​രി​ക സാ​യാ​ഹ്നം 12 ന്


കോ​ഴി​ക്കോ​ട്: ജാ​പ്പ​നീ​സ് ജീ​വി​ത​വൈ​വി​ധ്യ​ത്തെ തൊ​ട്ട​റി​യാ​നാ​യി ഡി​സം​ബ​ർ 12ന് ​കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ സാം​സ്കാ​രി​ക സാ​യാ​ഹ്ന​മൊ​രു​ക്കു​ന്നു. വൈ​കി​ട്ട് മൂ​ന്നി​നു തു​ട​ങ്ങു​ന്ന പ​രി​പാ​ടി തു​റ​മു​ഖ, പു​രാ​വ​സ്തു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജാ​പ്പ​നീ​സ് ഭാ​ഷാ​പ​ഠ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ജ​പ്പാ​നി​ലെ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും യു​വാ​ക്ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജാ​പ്പാ​നീ​സ് ലാം​ഗ്വേ​ജ് അ​ക്കാ​ഡ​മി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​രു ദ​ശാ​ബ്ദ​ത്തി​ലേ​റെ​യാ​യി ജാ​പ്പ​നീ​സ് ഭാ​ഷാ​പ​ഠ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജെ​എ​ൽ​എ, ജ​പ്പാ​നു​മാ​യു​ള്ള മ​ല​യാ​ളി​ക​ളു​ടെ ബ​ന്ധ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ണി​യാ​ണ്.

ജാ​പ്പ​നീ​സ് എ​ഴു​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ചൈ​നീ​സ് ഭാ​ഷാ ചി​ഹ്ന​ങ്ങ​ളാ​യ കാ​ഞ്ചി​യെ മ​ന​സി​ലാ​ക്കാ​നു​ള്ള ക്വി​ക്ക് ട്യൂ​ട്ടോ​റി​യ​ൽ, ചോ​പ്പ്സ്റ്റി​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഇ​ൻ​സ്റ്റ​ന്‍റ് ട്രെ​യ്നി​ങ്ങും മ​ത്സ​ര​വും, ജാ​പ്പ​നീ​സ് അ​നി​മേ​ഷ​ൻ (അ​നി​മെ) ര​ച​നാ മ​ത്സ​രം, ജ​പ്പാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മെ​മ്മ​റി ക്വി​സ് തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും.

“ജ​പ്പാ​നി​ലെ പാ​ർ​ട്ട് ടൈം ​തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സ്കോ​ള​ർ​ഷി​പ്പു​ക​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ എം​എ​സ്ജി കോ​ളെ​ജ് ലീ​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​വി​ഷ​ൻ ജ​ന​റ​ൽ മാ​നെ​ജ​ർ തെ​സ്സ​ഇ യ​മ​ന​ക ജ​പ്പാ​നി​ലെ മി​യാ​സാ​ക്കി​യി​ൽ​നി​ന്ന് സം​സാ​രി​ക്കും. “ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ജ​പ്പാ​നി​ൽ’, “ഇ​ന്ത്യ​ക്കാ​രു​ടെ ജ​പ്പാ​നി​ലെ അ​വ​സ​ര​ങ്ങ​ൾ’ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ൽ ജ​പ്പാ​നി​ൽ​നി​ന്നു​ള്ള ഉ​ന്ന​ത വ്യ​ക്തി​ക​ൾ സം​സാ​രി​ക്കും.‌

ജ​പ്പാ​ൻ ഹ​ബ്ബാ​യു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ പി.​ഇ. മീ​നാ​ക്ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​പ്പ​നീ​സ് ക​രോ​ക്കെ അ​വ​ത​രി​പ്പി​ക്കും. ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും കാ​ണി​ക​ൾ​ക്ക് ഓ​രോ മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടു​ള്ള ഭാ​ഗ്യ​സ​മ്മാ​ന ന​റു​ക്കെ​ടു​പ്പും (വൈ​കി​ട്ട് 4, 5, 6) ഉ​ണ്ടാ​യി​രി​ക്കും.

ജെ.​എ​ൽ.​എ ഡ​യ​റ​ക്റ്റ​ർ ഡോ. ​സു​ബി​ൻ വാ​ഴ​യി​ൽ, അ​ഭി​രാം എ.​പി, വി​പി​ൻ വേ​ണു​ഗോ​പാ​ൽ, വി​ഷ്ണു കെ.​എം എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.


Reporter
the authorReporter

Leave a Reply