HealthLatest

രാത്രി കിടക്കുന്നതിന് മുൻപ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കൂ: ഗുണങ്ങൾ നിരവധി


എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞൾ പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾ പൊടി കഴിക്കുന്നത് ​ഗുണം ചെയ്യും. മഞ്ഞൾ പൊടിയുടെയും വെളിച്ചെണ്ണയുടെയും ​ഗുണങ്ങളെ കുറിച്ച് പലർക്കും ഇപ്പോഴും അറിയില്ല. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു നുള്ള് മഞ്ഞൾ പൊടി കഴിച്ചിട്ട് ഉറങ്ങിയാലുള്ള ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല. ധാരാളം പോളിഫിനോകളുകള്‍ അടങ്ങിയ ഒന്നാണ് മഞ്ഞള്‍. പോളിഫിനോകളുകള്‍ ശരീരത്തില്‍ നിന്നും ദോഷകരമായ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ്. വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പ് കഴിക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നു.

അത് പോലെ തന്നെയാണ് അണുബാധ അകറ്റാൻ ഏറ്റവും നല്ലതാണ് മഞ്ഞൾ പൊടി. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ മഞ്ഞൾ പൊടിയും അൽപം വെളിച്ചെണ്ണയും ചേർത്ത് കഴിക്കുന്നത് അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. ക്യാന്‍സറും ട്യൂമറുമെല്ലാം തടയാന്‍ മഞ്ഞളും വെളിച്ചെണ്ണയും കലര്‍ത്തിയ മിശ്രിതം ഏറെ ഗുണകരമാണ്. മഞ്ഞളിലെ കുര്‍കുമിന്‍ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഈ കൂട്ടു കഴിയ്ക്കുന്നത്. രക്തധമനികളിലെ തടസം നീക്കാന്‍ ഏറെ സഹായകമാണ്. ധമനികളിലെ കൊഴുപ്പും തടസവുമെല്ലാം മാറ്റും. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിക്കുന്നതു നല്ലതാണ്. ചീത്ത കൊളസ്ട്രോൾ അകറ്റാൻ മഞ്ഞൾ ദിവസവും കഴിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണിത്. ലിവറില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളുമെല്ലാം നീക്കം ചെയ്യാനും ലിവറിന്റെ ആരോഗ്യം കാക്കാനും മികച്ചതാണ് മഞ്ഞൾ.


Reporter
the authorReporter

Leave a Reply