ഫറോക്ക്:ചെറുവണ്ണൂർ ഗവ:വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1998-99 ബാച്ച് എസ്സ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ സംഗമം സംഘടിപ്പിച്ചു.
ഒരു വട്ടം കൂടി എന്ന പേരിലാണ് പരിപാടി നടത്തിയത്. ഒരു ദിവസം നീണ്ട പരിപാടിയുടെ ഉദ്ഘാടന സമ്മേളത്തിൽ ടി റിയാസ് അദ്ധ്യക്ഷനായി. പൂർവ്വകാല അദ്ധ്യാപകനായ എം എ ബഷീർ ഉദ്ഘാടനം ചെയ്തു. പഴയ കാല അദ്ധ്യാപകരായ കെ പ്രേമദാസൻ, വി രാജൻ, എം സഫിയാബീവി, പി വത്സല, പി മൂസക്കോയ,പൂർവ്വ വിദ്യാർത്ഥികളായ പി അബ്ദുൽ മനാഫ്, എം എ ഷബീർ അലി, വി സമീർ, കെ റഫീക്, പി സൗദ, ബി പി ഷഹർബാൻ, വി ഷറീന എന്നിവർ സംസാരിച്ചു. പാചക റാണി പുരസ്കാരം ലഭിച്ച ടി നൂർജഹാനെ വേദിയിൽ അനുമോദിച്ചു.
ഉച്ചയ്ക്കുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.നൂറോളം വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.