• Home  
  • കാരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- Accident news - Latest

കാരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് സണ്ണിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുക്കത്തുനിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂർണ്ണമായും കത്തിനശിച്ചത്. വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം തീ കാറിലേക്ക് ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് സണ്ണിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുക്കത്തുനിന്ന് തോട്ടുമുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് പൂർണ്ണമായും കത്തിനശിച്ചത്.

വാഹനത്തിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം തീ കാറിലേക്ക് ആളിപ്പടരുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്തുനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.