മുക്കം:3 ദിവസമായി കണ്ണിൽ അസഹ്യമായ തടച്ചിലും, ചുവപ്പും അനുഭവപ്പെട്ട് ആശുപത്രിയിലെത്തിയ വയോധികയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 15 സെൻ്റിമീറ്റർ നീളമുള്ള ജീവനുള്ള വിരയെ.
കൊടിയത്തൂർ കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിൽ വെച്ച് ഒ പി പരിശോധനക്കിടയിലാണ് ഡോ. ഇ. വരുൺ ഹാരിഷ് വിരയെ പുറത്തെടുത്തത്. ഡൈലോ ഫൈലേറിയ വിഭാഗത്തിൽപ്പെടുന്ന കീടങ്ങൾ ശരീരത്തിൽ പ്രവേശിച്ചാണ് ഇത്തരം വിരകൾ കണ്ണിലെത്തുന്നത്. കൊതുകുകളിലൂടെയും വളർത്തു മൃഗ പരിപാലനത്തിനിടയിലും ഇവ ശരീരത്തിലെത്താൻ സാദ്ധ്യതയേറെയാണ്.
എരഞ്ഞിമാവ് സ്വദേശിയായ 71 വയസ്സുകാരിയുടെ ഇടതു കണ്ണിൻ്റെ വെള്ള ഭാഗത്തിനടിയിൽ നിന്നുമാണ് വിരയെ പുറത്തെടുത്തത്. വരും ദിവസങ്ങളിൽ ഇവർക്ക് പുന: പരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചു.


