• Home  
  • കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ സഹകരണ, ടൂറിസം, ഐ.ടി മേഖലകൾക്ക് നിർണായക പങ്ക്: സി.എൻ. വിജയകൃഷ്ണൻ
- Latest

കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ സഹകരണ, ടൂറിസം, ഐ.ടി മേഖലകൾക്ക് നിർണായക പങ്ക്: സി.എൻ. വിജയകൃഷ്ണൻ

കോഴിക്കോട്: സഹകരണ, ടൂറിസം, ഐ.ടി മേഖലകളാണ് കേരളത്തിന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്നതെന്ന് എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ പതിനൊന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സഹകരണ മേഖലയിൽ വിമാന സർവീസ് ഉൾപ്പെടെ ഒട്ടനവധി വലിയ സംരംഭങ്ങൾ വരാനിരിക്കുകയാണ്. നൂതനവും കാലഘട്ടത്തിന് അനുയോജ്യവുമായ നിരവധി പദ്ധതികൾ സഹകരണ മേഖലയിൽ ഇനിയും നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി സഹകരണ സംഘങ്ങളുടെ ഭരണസമിതികളിൽ 50 ശതമാനം അംഗങ്ങൾ നാൽപത് വയസ്സിൽ […]

കോഴിക്കോട്: സഹകരണ, ടൂറിസം, ഐ.ടി മേഖലകളാണ് കേരളത്തിന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്നതെന്ന് എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. കേരള സഹകരണ ഫെഡറേഷന്റെ പതിനൊന്നാമത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സഹകരണ മേഖലയിൽ വിമാന സർവീസ് ഉൾപ്പെടെ ഒട്ടനവധി വലിയ സംരംഭങ്ങൾ വരാനിരിക്കുകയാണ്. നൂതനവും കാലഘട്ടത്തിന് അനുയോജ്യവുമായ നിരവധി പദ്ധതികൾ സഹകരണ മേഖലയിൽ ഇനിയും നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി സഹകരണ സംഘങ്ങളുടെ ഭരണസമിതികളിൽ 50 ശതമാനം അംഗങ്ങൾ നാൽപത് വയസ്സിൽ താഴെയുള്ള യുവതീ-യുവാക്കളായിരിക്കണമെന്ന നിബന്ധന കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവതലമുറയുടെ ആശയങ്ങളും ഊർജ്ജവും സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രയോജനപ്പെടുത്താൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സഹകരണസംഘം പ്രസിഡണ്ടുമാരുടെ ഹോണറേരിയവും യാത്രാബത്തെയും വർധിപ്പിക്കണമെന്ന് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കേരള സഹകരണ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി സാജു ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലാ സെക്രട്ടറി എൻ. വിനോദ് സ്വാഗതം പറഞ്ഞു. പ്രീമ മനോജ്, പി. ബാലഗംഗാധരൻ, രാജൻ എം., ഉഷ ഫറോക്ക് എന്നിവർ ആശംസകൾ നേർന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശശി കൂർക്കയിൽ നന്ദി പ്രകാശിപ്പിച്ചു.

കേരള സഹകരണ ഫെഡറേഷൻ ജില്ലാ സെക്രട്ടറിയായി പി ബൈജുവിനെയും

പ്രസിഡണ്ടായി കെ സി ബാലകൃഷ്ണനെയും തിരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി വിനോദ്. എൻ, വൈസ് പ്രസിഡന്റ് ബീരാൻ കോയ, ട്രഷറർ ശശി കൂർക്കയിൽ.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.