• Home  
  • പി എം ശ്രീയിൽ ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലെന്ന് കൺവീനർ പറഞ്ഞിട്ടും മുൻവിദ്യാഭ്യാസ മന്ത്രിക്ക് മാത്രം കാര്യം മനസിലാവുന്നില്ല; വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് അഡ്വ. കെ രാജൻ എംഎൽഎ
- Politics

പി എം ശ്രീയിൽ ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലെന്ന് കൺവീനർ പറഞ്ഞിട്ടും മുൻവിദ്യാഭ്യാസ മന്ത്രിക്ക് മാത്രം കാര്യം മനസിലാവുന്നില്ല; വി ശിവൻകുട്ടിക്കെതിരെ ആഞ്ഞടിച്ച് അഡ്വ. കെ രാജൻ എംഎൽഎ

കോഴിക്കോട്: പിഎം ശ്രിയിൽ ഒപ്പിട്ടത് ഒരു ദുർബലനിമിഷത്തിൽ സംഭവിച്ചുപോയതാണെന്ന് ഇടതുമുന്നണി വിലയിരുത്തിയിട്ടും മുൻവിദ്യാഭ്യാസ മന്ത്രിക്ക് മാത്രം കാര്യം മനസിലാവുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ രാജൻ എംഎൽഎ. ദുർബലമായ സാഹചര്യത്തിൽ കൈയൊപ്പ് ചാർത്തിയെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കിയ പിഎം ശ്രി നടപ്പാക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾക്ക് മറ്റാരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പദ്ധതിയുമായി ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. കണ്ടറിയാത്തവൻ കൊണ്ടറിയും. എന്നാൽ കൊണ്ടിട്ടും അറിയാത്തവരോട് എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു. അധികാരത്തിലെത്തുന്നതിന് മുമ്പ് പിഎം […]

കോഴിക്കോട്: പിഎം ശ്രിയിൽ ഒപ്പിട്ടത് ഒരു ദുർബലനിമിഷത്തിൽ സംഭവിച്ചുപോയതാണെന്ന് ഇടതുമുന്നണി വിലയിരുത്തിയിട്ടും മുൻവിദ്യാഭ്യാസ മന്ത്രിക്ക് മാത്രം കാര്യം മനസിലാവുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ രാജൻ എംഎൽഎ. ദുർബലമായ സാഹചര്യത്തിൽ കൈയൊപ്പ് ചാർത്തിയെന്ന് എൽഡിഎഫ് കൺവീനർ വ്യക്തമാക്കിയ പിഎം ശ്രി നടപ്പാക്കാതിരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകൾക്ക് മറ്റാരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. പദ്ധതിയുമായി ഒരടിപോലും മുന്നോട്ട് പോയിട്ടില്ല. കണ്ടറിയാത്തവൻ കൊണ്ടറിയും. എന്നാൽ കൊണ്ടിട്ടും അറിയാത്തവരോട് എന്ത് പറയാനാണെന്നും അദ്ദേഹം ചോദിച്ചു.

അധികാരത്തിലെത്തുന്നതിന് മുമ്പ് പിഎം ശ്രിയെ ശക്തമായി എതിർത്തിരുന്നവരാണ് കോൺഗ്രസും മുസ്ലീം ലീഗും. പി എം ശ്രി അജണ്ടയിലില്ലെന്ന് പറയുമ്പോഴും പിന്മാറാതെ തുടരാൻ ഏത് സംഘപരിവാറുകാരാണ് ഇടപെടുന്നത്. സംഘപരിവാറിനോട് വിധേയത്വം കാണിക്കുന്ന സർക്കാരായി യുഡിഎഫ് സർക്കാർ മാറി. ഭൂപരിഷ്ക്കരണം, മാരിടൈം ബിൽ തുടങ്ങി നിരവധി വിഷയങ്ങളിൽ കേരളത്തിന്റെ ജനകീയ നേട്ടങ്ങളെ തകർക്കുകയാണ്. വിദ്യാഭ്യാസം പണമുള്ളവരുടെയും മതനേതൃത്വത്തിന്റെയും കൈകളിൽ വെച്ചുകൊടുക്കുന്നു. പിഎസ്‍സി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധങ്ങളെ ക്രൂരമായി വേട്ടയാടുന്നു. മന്ത്രിമാർ വകുപ്പുകളിലെ കാര്യങ്ങൾ പോലും അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. മയിൽപീലി പരീക്ഷ അറിഞ്ഞിട്ടില്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. ഇത് ഏറെ അപമാനകരമാണ്. ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് കേരളത്തിലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗവർണറെ യാത്രയാക്കുമ്പോൾ കാമുകി കാമുകനെ പിരിയുന്നതുപോലെ കെട്ടിപ്പിടിച്ച് മുഖ്യമന്ത്രി കാണിച്ച വിധേയത്വത്തിലും വലിയ ജനാധിപത്യത്തിന്റെ സൗന്ദര്യം വേറെയുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 2027 ഫെബ്രുവരി നാല് മുതൽ ഏഴ് വരെ തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ രാജൻ.

പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന സിപിഐയുടെയും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണന്റെയും പ്രസ്താവന തള്ളി മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തുവന്നിരുന്നു. അബദ്ധം സംഭവിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിന്നാലെ സിപിഐക്കെതിരെ രൂക്ഷ വിമർശനവും അദ്ദേഹം നടത്തി.

ഇടതു സർക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തിൽ അവർക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. ഇതിന് മറുപടിയായിട്ടാണ് കെ രാജൻ രംഗത്ത് വന്നത്.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.