• Home  
  • കർഷകരുടെ ഒരു സെന്റ് ഭൂമി പോലും ഇഎസ്എയിൽ പെടുത്തരുത്: കേരള കോൺഗ്രസ് (എം)
- Local News

കർഷകരുടെ ഒരു സെന്റ് ഭൂമി പോലും ഇഎസ്എയിൽ പെടുത്തരുത്: കേരള കോൺഗ്രസ് (എം)

കോഴിക്കോട്: കർഷകരുടെ ഒരു സെന്റ് ഭൂമി പോലും ഇഎസ്എയിൽ പെടുത്തരുതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ കർഷകർ പ്രകൃതിയെയും പരിസ്ഥിതിയെയും പക്ഷി മൃഗാദികളെയും സംരക്ഷിക്കുന്ന രീതിയിലുള്ള കൃഷികളാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലവൃക്ഷങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. കേരളത്തിലെ വനഭൂമിയുടെ അത്രയും തന്നെ വനാവരണം കൃഷിക്കാരും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. സൈലന്റ് വാലിയിലെ മഴക്കാടുകൾ പോലെ ഉയരം കൂടിയ തെങ്ങ്, കമുങ്ങ്, മാവ്, പ്ലാവ്, ആഞ്ഞിലി, അതിന് താഴെ നിൽക്കുന്ന […]

കോഴിക്കോട്: കർഷകരുടെ ഒരു സെന്റ് ഭൂമി പോലും ഇഎസ്എയിൽ പെടുത്തരുതെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തിലെ കർഷകർ പ്രകൃതിയെയും പരിസ്ഥിതിയെയും പക്ഷി മൃഗാദികളെയും സംരക്ഷിക്കുന്ന രീതിയിലുള്ള കൃഷികളാണ് ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലവൃക്ഷങ്ങളാണ് കൂടുതലായും കൃഷി ചെയ്യുന്നത്. കേരളത്തിലെ വനഭൂമിയുടെ അത്രയും തന്നെ വനാവരണം കൃഷിക്കാരും വെച്ച് പിടിപ്പിച്ചിട്ടുണ്ട്. സൈലന്റ് വാലിയിലെ മഴക്കാടുകൾ പോലെ ഉയരം കൂടിയ തെങ്ങ്, കമുങ്ങ്, മാവ്, പ്ലാവ്, ആഞ്ഞിലി, അതിന് താഴെ നിൽക്കുന്ന ജാതി, കൊക്കോ, ഗ്രാമ്പു തുടങ്ങിയവയും കൃഷി ചെയ്യുന്നു. ഇതേ സമയം വനം വകുപ്പ് വെച്ച് പിടിപ്പിച്ച വനഭൂമിയിൽ പ്രകൃതിയ്ക്കും പരിസ്ഥിതിയ്ക്കും ദോഷം വരുത്തുന്ന തേക്ക്, അക്കേഷ്യ, മഹാഗണി, മഞ്ഞക്കൊന്ന തുടങ്ങിയ വൃക്ഷങ്ങളാണ് നട്ട് പിടിപ്പിച്ചിരിക്കുന്നത്. ഇതിനാൽ ഇഎസ്എ സർക്കാർ നട്ടുപിടിപ്പിച്ച വനഭൂമിയിൽ മാത്രമാക്കി അവിടെ നിശ്ചിത സ്ഥലത്ത് പരിസ്ഥിതിക്ക് ചേരുന്ന പ്ലാവ്, മാവ്, ആഞ്ഞിലി, പുളി മരങ്ങൾ തുടങ്ങിയവ നട്ടുപിടിപ്പിക്കാവുന്നതാണ്. കേരള സർക്കാർ അടിയന്തിരമായി വിഷയത്തിൽ ഇടപെട്ട് കർണാടകയിലും തമിഴ് നാട്ടിലും ചെയ്തതുപോലെ ജനവാസ മേഖലയും കൃഷി ഭൂമിയും പൂർണമായി ഇഎസ്എയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. ജനങ്ങളെ കുടിയിറക്കുന്ന ഇഎസ്എ വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ബേബി കാപ്പ് കാട്ടിൽ പ്രമേയം അവതരിപ്പിച്ചു. കെ എം പോൾസൺ, കെ കെ നാരായണൻ, വിനോദ് കിഴക്കയിൽ, ഷാജു പ്ലാത്തോട്ടം, വില്യം കെ തോമസ്, ബാസിദ് ചേലക്കോട്, പ്രഥിരാജ് നാറാത്ത്, രാഘവൻ കല്ലാനോട്, റീത്താ ജസ്റ്റിൻ, അഡ്വ പി കെ നീതു, ജഗത് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.