• Home  
  • കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത നാടായി അട്ടപ്പാടി മാറി : പി പ്രസാദ്
- Politics

കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത നാടായി അട്ടപ്പാടി മാറി : പി പ്രസാദ്

കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ അട്ടപ്പാടി കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത നാടായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി പ്രസാദ് എംഎൽഎ. ഭരണമാറ്റമുണ്ടായതോടെ അട്ടപ്പാടിയിൽ നിന്ന് ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇടതു സർക്കാർ നടപ്പാക്കിയ പദ്ധതികളെല്ലാം നിലച്ചതോടെയാണ് ഇത്തരമൊരു ദയനീയ അവസ്ഥയുണ്ടായത്. മതിയായ ചികിത്സ ലഭിക്കാതെയും പോഷകാഹാരക്കുറവും കാരണം കുഞ്ഞുങ്ങൾ മരണപ്പെടുമ്പോൾ കയ്യും കെട്ടി ഇരിക്കാനാവില്ല. ജനവിരുദ്ധവും ആദിവാസി വിരുദ്ധവുമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും […]

കോഴിക്കോട്: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ അട്ടപ്പാടി കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത നാടായി മാറുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി പ്രസാദ് എംഎൽഎ. ഭരണമാറ്റമുണ്ടായതോടെ അട്ടപ്പാടിയിൽ നിന്ന് ശിശു മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ഇടതു സർക്കാർ നടപ്പാക്കിയ പദ്ധതികളെല്ലാം നിലച്ചതോടെയാണ് ഇത്തരമൊരു ദയനീയ അവസ്ഥയുണ്ടായത്. മതിയായ ചികിത്സ ലഭിക്കാതെയും പോഷകാഹാരക്കുറവും കാരണം കുഞ്ഞുങ്ങൾ മരണപ്പെടുമ്പോൾ കയ്യും കെട്ടി ഇരിക്കാനാവില്ല. ജനവിരുദ്ധവും ആദിവാസി വിരുദ്ധവുമായ നിലപാടുകളുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ ബിർസ മുണ്ട ദിനത്തിൽ നടന്ന ആദിവാസി അഭിമാന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി വിരുദ്ധ നിലപാടുകളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ഒരേ നയമാണ്. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നുള്ളയാൾ എന്ന നിലയിൽ രാഷ്ട്രപതിയുടെ പേരുയർത്തുന്നവർ തന്നെയാണ് ലക്ഷക്കണക്കിന് ആദിവാസികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നത്. പേരിനൊരു സ്ഥാനം നൽകി അധികാരത്തിന്റെ വഴികളിൽ നിന്നെല്ലാം ഗോത്ര വിഭാഗക്കാരെ അകറ്റി നിർത്തിക്കൊണ്ടാണ് മോഡി ഭരണകൂടം ഗോത്ര വിഭാഗക്കാരുടെ ജീവിത മാർഗങ്ങളെ കുത്തകകൾക്ക് കൈമാറുന്നത്. വന സംരക്ഷണ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വനഭൂമി വൻകിട കോർപറേറ്റുകൾക്ക് ചൂഷണം ചെയ്യാൻ വഴിയൊരുക്കി. വനഭൂമിയിലെ പുതിയ പദ്ധതികൾക്ക് ഗ്രാമസഭയുടെ അനുമതി ഇല്ലാതാക്കിക്കൊണ്ടാണ് വികസനത്തിന്റെ പേരിൽ ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത്. ഖനനത്തിന്റെയും മനുഷ്യ- വന്യജീവി സംഘർഷത്തിന്റെയും മാവോയിസ്റ്റ് വേട്ടയുടെയുമെല്ലാം പേരിൽ ദുരിതം അനുഭവിക്കുന്നത് രാജ്യത്തെ ആദിവാസികളാണ്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ കോടികൾ ചെലവഴിക്കുമ്പോൾ തന്നെയാണ് പട്ടിണി കൊണ്ട് ആദിവാസികൾ മരണപ്പെടുന്നത്. വനഭൂമിയിലെ ധാതു നിക്ഷേപങ്ങളിൽ കണ്ണു നട്ടിരിക്കുന്ന കോർപറേറ്റുകൾക്ക് വനത്തിൽ പ്രവേശിക്കാൻ അവസരം നൽകുമ്പോൾ ആദിവാസി ജീവിതം മാത്രമല്ല, പ്രകൃതി തന്നെയാണ് തകർക്കപ്പെടുന്നത്. ഗ്രേറ്റ് നിക്കോബോർ പദ്ധതി ഉൾപ്പെടെ തകർക്കുക സ്വാഭാവിക വനങ്ങളെയും ആദിവാസി സമൂഹങ്ങളെയുമാണ്. വോട്ടർ പട്ടിക പരിഷ്ക്കരണത്തിലൂടെ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങൾക്കൊപ്പം ആദിവാസികളുടേത് കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.                                                ആദിവാസി ജനതയിൽ സ്വാതന്ത്ര്യ ബോധത്തിന്റെ അഗ്നി നിറച്ച വിപ്ലവകാരിയായിരുന്നു ബിർസ മുണ്ടയെന്നും 25-ാം വയസിൽ അവസാനിച്ച ജീവിതത്തിനിടെ ആദിവാസി ജനതയുടെ പോരാട്ട വീര്യത്തെ ബിർസ മുണ്ട ചരിത്രത്താളുകളിൽ എഴുതിച്ചേർത്തുവെന്നും പി പ്രസാദ് വ്യക്തമാക്കി. കോഴിക്കോട് ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി കൺവീനർ പി കെ രാമൻകുട്ടി സ്വാഗതം പറഞ്ഞു. ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് എം വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്, ആദിവാസി മഹാസഭ സംസ്ഥാന സെക്രട്ടറി എം കുമാരൻ, പി കെ കണ്ണൻ, കെ കെ ബാലൻ മാസ്റ്റർ, ടി വി ബാലൻ, പി കെ നാസർ, എൻ ചന്ദ്രൻ, ടി സുരേഷ്, അഡ്വ. സാറ ജാഫർ സംസാരിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.