• Home  
  • ലഡാക്കിൽ വാഹനാപകടം: രണ്ട് സൈനികർ മരിച്ചു
- Accident news - Latest

ലഡാക്കിൽ വാഹനാപകടം: രണ്ട് സൈനികർ മരിച്ചു

ലഡാക്ക് :കാർഗിൽ ജില്ലയിൽ നമിക ല പാസിന് സമീപം സൈനിക വാഹനം നിയന്ത്രണം വിട്ട് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ വീരമൃത്യുവരിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1:30 ഓടെയാണ് അപകടമുണ്ടായത്. കാർഗിൽ – ലേ ദേശീയപാതയിലെ (എൻഎച്ച്-01) നമിക ല പാസിന് സമീപമാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും കോ-ഡ്രൈവറുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. വിവരം അറിഞ്ഞയുടൻ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടത്തിനും നിയമനടപടികൾക്കുമായി മൃതദേഹങ്ങൾ ചിക്താനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. വഖാ […]

ലഡാക്ക് :കാർഗിൽ ജില്ലയിൽ നമിക ല പാസിന് സമീപം സൈനിക വാഹനം നിയന്ത്രണം വിട്ട് 600 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സൈനികർ വീരമൃത്യുവരിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 1:30 ഓടെയാണ് അപകടമുണ്ടായത്. കാർഗിൽ – ലേ ദേശീയപാതയിലെ (എൻഎച്ച്-01) നമിക ല പാസിന് സമീപമാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും കോ-ഡ്രൈവറുമാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. വിവരം അറിഞ്ഞയുടൻ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. പോസ്റ്റ്‌മോർട്ടത്തിനും നിയമനടപടികൾക്കുമായി മൃതദേഹങ്ങൾ ചിക്താനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. വഖാ പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.