കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന 22-ാമത് പുസ്തകോത്സവം, ന്യൂ പാളയം മാർക്കറ്റ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ സി. കുഞ്ഞമ്മദ് നഗറിൽ ആരംഭിച്ചു.
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി സംഘടിപ്പിക്കുന്ന കോഴിക്കോട് ബുക്ക് ഫെസ്റ്റ് 26, ഇരുപത്തിരണ്ടാമത് പുസ്തകോത്സവം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ബോധ മലിനീകരണത്തിൻ്റെ കാലഘട്ടത്തിൽ സാംസ്കാരിക നായകരായ ഗ്രന്ഥശാല പ്രവർത്തകർ സമൂഹത്തിൽ ജാഗ്രതയോടെ ഇടപെടണമെന്നും സമൂഹത്തിൻ്റെ ചിന്തയെയും സർഗാത്മകതയെയും പ്രോജ്ജ്വലിപ്പിക്കുന്ന ഊർജ്ജ സ്രോതസ്സായി മാറണമെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തി.
പുസ്തകോത്സവത്തിലെ ആദ്യ വിൽപ്പന സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ ചന്ദ്രൻ മാസ്റ്റർ പ്രമുഖ എഴുത്തുകാരി പി കെ ബീനക്ക് നൽകി നിർവഹിച്ചു. മടപ്പള്ളി ഗവ. ആർട്സ് കോളേജിലെ മലയാള അധ്യാപകൻ ഡോ. കെ വി സജയ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിന്റെ വായ് മൂടിക്കെട്ടാനുള്ള അക്രമണോത്സുകമായ ഇടപ്പെടലുകൾ നടക്കുന്ന ഇക്കാലത്ത് വാക്കുകൾ ശക്തമായി പുറത്തേക്കുവരേണ്ടതുണ്ടന്നും കാലം അതാണ് ആവശ്യപ്പെടുന്നത് എന്നും ഡോ. കെ വി സജയ് മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സാറാ ജാഫർ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗങ്ങളായ സി സി ആൻഡ്രൂസ്, കെ രാമകൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഗോപാലകൃഷ്ണൻ ചൂലൂർ, കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. .ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം ശ്രീമതി ജി. കെ വൽസല നന്ദി രേഖപ്പെടുത്തി.


