തിരുവനന്തപുരം:2026-ലെ കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്.
സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
കവി കെ.ജി.എസ് അധ്യക്ഷനും കല്‍പ്പറ്റ നാരായണന്‍, കെ. സച്ചിദാനന്ദന്‍, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ഈ കാലത്തിന്റെ മാത്രമല്ല, വരുംകാലത്തിന്റെ എഴുത്തുകാരന്‍ കൂടിയാണ് മേതില്‍ രാധാകൃഷ്ണന്‍ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.
പൊൻകുന്നം വർക്കിയുടെ ആത്മകഥ ‘എന്റെ വഴിത്തിരിവി’നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതിക്കൊണ്ടാണ് മേതിൽ എഴുത്തിലേക്ക് കടന്നുവരുന്നത്
പാലക്കാട് ജില്ലയിൽ ജനനം.
ഉപരിവിദ്യാഭ്യാസം ചിറ്റൂർ ഗവണ്മെന്റ് കോളേജിലും,തൃശ്ശൂർ കേരളവർമ്മ കോളേജിലും.
നോർവീജിയൻഷിപ്പിങ് സ്ഥാപനത്തിലെ കമ്പ്യൂട്ടർ വിഭാഗത്തിന്റെ അധിപനായും,നെസ്റ്റ് സോഫ്റ്റ്‌വേർ യു.എസ്.എ യുടെ ചെന്നൈ ശാഖയിൽ സീനിയർ സാങ്കേതികലേഖകനായും പ്രവർത്തിച്ചു.
ന്യൂ ഇൻഡ്യൻ എക്സ്പ്രസിലും പ്രവർത്തിച്ചിട്ടുണ്ട്.
ജന്തുസ്വഭാവശാസ്ത്രം സംബന്ധീച്ച സ്വനിരീക്ഷണങ്ങൾ ബ്രിട്ടനിലെ എന്റമോളജിക്കൽ സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


