കോഴിക്കോട്: വിദ്യാർത്ഥി വിരുദ്ധ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും എഐവൈഎഫ് –എഐഎസ് എഫ് നേതൃത്വത്തിൽ നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാറിന്റെ നയങ്ങൾ അവസാനിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഐവൈഎഫ് ജില്ലാ ആക്ടിങ് സെക്രട്ടറി ധനേഷ് കാരയാട് സ്വാഗതം പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വ. റിയാസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. കെ കെ സമദ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി എം ശശി, എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ പി ബിനൂപ്, അഭിജിത്ത് കോറോത്ത്, എൻ അനുശ്രീ തുടങ്ങിയവർ സംസാരിച്ചു. സി കെ ബിജിത്ത് ലാൽ, പി പി ശ്രീജിത്ത്, സുജിത്ത് കെ, റിജേഷ് കുമാർ, ജിജോയ് ആവള തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അനു കൊമ്മേരി നന്ദി പറഞ്ഞു. ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുകിനെ വിട്ടയക്കുക’ എന്നീ ആവശ്യങ്ങൾ ഉയർത്തിയും ഡൽഹിയിലെ വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.






