LatestPolitics

മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് സമഗ്രവികസനം: സി. സദാനനന്ദന്‍ മാസ്റ്റര്‍ എംപി

Nano News

കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ സമഗ്രമേഖലയെയും സ്പര്‍ശിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കുന്നതെന്ന് സി. സദാനനന്ദന്‍ മാസ്റ്റര്‍ എംപി. മാരാര്‍ജി ഭവനില്‍ നടന്ന വികസിത ഭാരതത്തോടൊപ്പം വികസിത കേരളം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പന്ത്രണ്ട് വര്‍ഷത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണം നാടിന്റെ സമഗ്രപുരോഗതിക്ക് കാരണമായി. ജനക്ഷേമത്തിലൂന്നിയ നടപടികളിലൂടെ 25 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയതുള്‍പ്പെടെ ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ചു. മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് മോദി സര്‍ക്കാരാണ്. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് മികച്ച തലമുറകളെ സൃഷ്ടിക്കാനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്കായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ പോലും കാത്തിരിക്കുന്നു. വിശ്വപൗരനും ലോകനായകനുമായി മാറിയിരിക്കുകയാണ് മോദിയെന്നും സി. സദാനനന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു അധ്യക്ഷനായി. സംസ്ഥാനത്തെ മികച്ച കൗണ്‍സിലര്‍ ക്കുള്ള റോട്ടറി ക്ലബ് പുരസ്‌കാരത്തിന് അര്‍ഹയായ സബിത പറയേരിയെ ആദരിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ.പി. ശ്രീശന്‍, സംസ്ഥാനസമിതി അംഗം ഒ. നിധീഷ്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യ ഹരിദാസ്, ടി.വി. ഉണ്ണികൃഷ്ണന്‍, അഡ്വ. എം. സുരേഷ്, അഡ്വ.രമ്യമുരളി, ടി. രജിനേഷ് ബാബു എന്നിവര്‍ പങ്കെടുത്തു. ബിജെപി റൂറല്‍ ജില്ലാ പ്രസിഡന്റ് ടി. ദേവദാസന്‍ മാസ്റ്റര്‍ സ്വാഗതവും നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു.


Reporter
the authorReporter

Leave a Reply