AchievementBusinessLatest

നിർമ്മാണമികവിനുള്ള മൂന്നു പിഎംഐ അവാർഡുകൾ ഊരാളുങ്കലിന്

Nano News

ആലപ്പുഴ:പ്രൊജക്റ്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (PMI) കേരള ചാപ്റ്ററിന്റെ ‘സോഷ്യൽ പ്രൊജക്റ്റ് ഓഫ് ദ് ഇയർ’ അവാർഡ് ഊരാളുങ്കൽ സൊസൈറ്റി ആലപ്പുഴ ജില്ലയിൽ നിർമ്മിച്ച പെരുമ്പളം പാലത്തിന്. മറ്റു രണ്ടു വിഭാഗങ്ങളിൽ ഊരാളുങ്കൽ രണ്ടാം സമ്മാനവും നേടി. നിർമ്മാണമേഖലയിലെ ഹരിത അടിസ്ഥാനസൗകര്യ പ്രൊജക്റ്റ് വിഭാഗത്തിൽ എറണാകുളം ജില്ലയിലെ ചെല്ലാനത്തു ടെട്രാപോഡ് ഉപയോഗിച്ചു നടത്തിയ തീരസംരക്ഷണപദ്ധതിയും വൻകിടപദ്ധതികൾക്കുള്ള പ്രൊജക്റ്റ് ഓഫ് ദ് ഇയർ വിഭാഗത്തിൽ ഭാരത്മാല പദ്ധതിയിൽ ദേശീയപാത 17-ലെ തലപ്പാടി – ചെങ്കള ആറുവരിപ്പാതയുമാണ് റണ്ണറപ്പായത്. പ്രൊജക്ട് മാനേജ്മെൻ്റിലെ മികവിനു നല്കുന്നതാണ് പിഎംഐ അവാർഡുകൾ.

പെരുമ്പളം പദ്ധതിക്കുള്ള അവാർഡ് ആദർശ് മാത്തനും ജസ്ലാൽ പി. ആറിനും വേണ്ടി സൂരജ് രവീന്ദ്രനും ചിപ്പി പി.യും ഏറ്റുവാങ്ങി. ചെല്ലാനം പദ്ധതിയുടെ പുരസ്ക്കാരം അഷിൻ പ്രകാശ്, ഷിതുൽ സി. വി. എന്നിവരും തലപ്പാടി – ചെങ്കള പദ്ധതിയുടേത് നാരായണൻ എം., ജിഷ്ണു സി. എന്നിവരും സ്വീകരിച്ചു. കൊച്ചി ചാക്കോളാസ് പവിലിയനിൽ നടന്ന സിഎക്സ്ഒ മീറ്റ് (വ്യവസായം, സംരംഭം, സർക്കാർ, സർക്കാരിതരസംഘടനകൾ എന്നിവയുടെ മേധാവികളുടെ സമ്മേളനം) വേദിയിലാൽ പിഎംഐ കേരള പ്രസിഡന്റ് അഖില ഗൗരീശങ്കർ പതിനാറാമത് പിഎംഐ കേരള അവാർഡുകൾ സമ്മാനിച്ചു.

 

 

 


Reporter
the authorReporter

Leave a Reply