കോഴിക്കോട്: ആകാശവാണി, ദൂരദർശൻ നിലയങ്ങളുടെ പ്രോഗ്രാം മേധാവിയായ ശരത്ചന്ദ്രൻഇന്ന് (29) സർവീസിൽ വിരമിക്കും.
സമീപകാല റേഡിയോ നാടക ചരിത്രത്തിൽ ബ്രാൻഡായി മാറിയ ഒരാൾ ഉണെങ്കിൽ അത് കെ. വി. ശരത്ചന്ദ്രനാണ്.നൂതനവും വൈവിധ്യമാർന്നതുമായ നാടകങ്ങളിലൂടെ അദ്ദേഹം റേഡിയോ എന്ന മാധ്യമത്തിൻ്റെ സാധ്യതകളെ പൂർണ്ണമായി പ്രയോജനപ്പെ ടുത്തി. പ്രമേയത്തിലും പരിചരണത്തിലും അവ വേറിട്ടുനിന്നു.

ഈ മാസം നടന്ന അഖില കേരള റേഡിയോ നാടകോത്സവത്തിൽ ശരത്ചന്ദ്രൻ രച നയും സംവിധാനവും നിർവഹിച്ച കോഴിക്കോട് നിലയത്തിൻ്റെ ‘കാൺക കടലിനെ കൺതുറക്കാതെ ‘ എന്ന നാടകം റേഡിയോ നാടകത്തിൻ്റെ അനന്ത സാധ്യതകൾ സമ്മാനിച്ച സൃഷ്‌ടിയായിരുന്നു. AI സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മൺമ റഞ്ഞ തിക്കോടിയൻ, ഉറുബ്, കെ. രാഘവൻ എന്നിവരുടെ ശബ്ദം പുനഃസൃഷ്‌ടിച്ച അനുഭവം സമാനതകളില്ലാത്തതായി.
പ്രമേയ പരിചരണത്തിൽ എന്നും നവീനമായ ആശയങ്ങൾ കൊ വന്ന നാടകകൃ ത്താണ് കെ. വി. ശരത്ചന്ദ്രൻ. നടൻ തിലകൻ മാത്രം ശബ്ദം പകർന്ന ഏകപാത്ര നാടകം ‘ഒറ്റ ‘, നടൻ സിദ്ധീഖ് ആറ് വ്യത്യസ്‌ത വേഷങ്ങൾ ചെയ്ത ‘വിത യ്ക്കുന്നവന്റെ ഉപമ’, എൻ.ഫ്. വർഗ്ഗീസ് പ്രധാന കഥാപാത്രമായ ‘ശാന്തസമുദ്രം’, സയനോര ഫിലപ്പ് ശ്രദ്ധേയ ഭാഗം അവതരിപ്പിച്ച ‘രക്തം സാക്ഷി’ എന്നിവ അഭിനയ മികവിനാലും വ്യത്യസ്ത അവതരണരീതികളാലും ശ്രദ്ധിക്കപ്പെട്ടവയാണ്. നാടക ത്തിന് ആകാശവാണി ദേശീയ പുരസ്ക്കാരങ്ങൾ നാലു തവണയും റേഡിയോ നാട കോത്സവ അവാർഡ് മൂന്നുതവണയും നേടിയ ഇദ്ദേഹത്തിൻ്റെ പ്രശസ്‌തമായ മറ്റു നാടകങ്ങളാണ് പിയാനോ, ഹത്യ, എൻ്റെ വീട് 2500 സ്ക്വയർഫീറ്റ് തുടങ്ങിയവ.
ചലച്ചിത്ര സംഗീതാധിഷ്ഠിത ദൃഷ്ടാന്തങ്ങളാണ്. പരമ്പരകൾ ശരത്‌ചന്ദ്രൻ്റെ അവതരണ മികവിന്റെ
ഇന്ത്യൻ സിനിമയുടെ സംഗീത ചരിത്രം അടയാളപ്പെടുത്തിയ ‘ഗാനലോകവീഥിക ളിൽ’, പിന്നണി ഗാനരംഗത്തെ പ്രതിഭകളുടെ സംഗീത ജീവിതം ചിത്രീകരിച്ച ‘ഓർമ്മ കളുടെ സംഗീതം’ തുടങ്ങിയവ ആഴത്തിലുള്ള വിശകലനത്താലും അപൂർവ്വ ഗാനങ്ങ ളുടെ സാന്നിധ്യം കൊ ം പ്രക്ഷേപണ ചരിത്രത്തിൽ ഇടം നേടി.
വടക്കൻ കേരളത്തിൻ്റെ സാംസ്‌കാരിക വൈവിധ്യങ്ങളെ സൂക്ഷ്‌മമായി ആവിഷ്ക്ക രിച്ച ‘ഓലച്ചൂട്ട്’ എന്ന പരമ്പര ശബ്ദപഥ നിർമ്മിതിയിലെ പ്രാഗത്ഭ്യത്താൽ ശ്രോതാ ക്കളെ സ്വാധിച്ച കേൾവിയനുഭവമാണ്.
ദേശീയ പുരസ്കാരങ്ങൾക്ക് പുറമേ കേരള സർക്കാറിൻ്റെ മാധ്യമ പുസ്കാരം, വി. ടി. കുമാരൻ അവാർഡ്, ഇടശ്ശേരി അവാർഡ് എന്നിവ നേടിയ പ്രക്ഷേപകനാണ് കെ. വി. ശരത്ചന്ദ്രൻ. പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം നീലേശ്വരത്താണ് താമസം. ഭാര്യ പ്രീത, മക്കൾ ചാരുദത്തൻ, ശന്തനു.










