• Home  
  • കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയേയും ചത്ത നിലയിൽ
- Latest

കൂമ്പാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയേയും ചത്ത നിലയിൽ

കൂമ്പാറ: കൂമ്പാറയടുത്ത് ആനക്കല്ലുംപാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയും ചത്ത നിലയിൽ. ജനവാസ മേഖലയിൽ വീട്ടിന് താഴെ ഭാഗത്തെ കിണറ്റിലാണ് ഏതാനും ദിവസത്തെ പഴക്കമുള്ള ജഡങ്ങൾ. പുലിയിൽ നിന്ന് രക്ഷപെട്ട് ഓടുന്നതിനിടെ കാട്ടുപൂച്ച കിണറ്റിൽ വീണതാവാമെന്നും, ഇരയെ നഷ്ടപ്പെടാതിരിക്കാൻ പുലി പിന്നാലെ ചാടിയതാണെന്നും കരുതുന്നു. കിണറിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് ജഡങ്ങൾ കണ്ടത്. പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി സ്ഥലവാസികളുടെ ആശങ്ക പരിഹരിക്കാൻ […]

കൂമ്പാറ: കൂമ്പാറയടുത്ത് ആനക്കല്ലുംപാറയിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയും കാട്ടുപൂച്ചയും ചത്ത നിലയിൽ. ജനവാസ മേഖലയിൽ വീട്ടിന് താഴെ ഭാഗത്തെ കിണറ്റിലാണ് ഏതാനും ദിവസത്തെ പഴക്കമുള്ള ജഡങ്ങൾ. പുലിയിൽ നിന്ന് രക്ഷപെട്ട് ഓടുന്നതിനിടെ കാട്ടുപൂച്ച കിണറ്റിൽ വീണതാവാമെന്നും, ഇരയെ നഷ്ടപ്പെടാതിരിക്കാൻ പുലി പിന്നാലെ ചാടിയതാണെന്നും കരുതുന്നു. കിണറിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ പരിശോധിച്ചപ്പോഴാണ് ജഡങ്ങൾ കണ്ടത്. പഞ്ചായത്ത് മെമ്പർ ജിമ്മി ജോസ് പൈമ്പിള്ളിൽ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു. അടിയന്തരമായി സ്ഥലവാസികളുടെ ആശങ്ക പരിഹരിക്കാൻ ഫോറസ്റ്റുകാരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.