
കോഴിക്കോട് : കലാകാരൻമാരോടുള്ള അവഗണന അവസാനിപ്പിച്ച്, പ്രതിമാസ പെൻഷൻപതിനായിരം രൂപയാക്കാനും അറുപത് വയസ്സ് പിന്നിട്ട കലാകാരൻമാർക്ക് ക്ഷേമനിധിയിൽ ചേരുന്നതിന് ഒരവസരം കൂടി നൽകണമെന്നും കലാപരിപാടികൾ അവതരിപ്പിക്കാൻ സൗജന്യ നിരക്കിൽ ഹാളുകൾ ലഭ്യമാക്കുക കലാപരിപാടികൾക്ക് ഏർപ്പെടുത്തിയ വിനോദനികുതി ഒഴിവാക്കുക, അവശത അനുഭവിക്കുന്ന കലാകാരൻമാർക്ക് അർഹമായ സാമ്പത്തിക-വൈദ്യസഹായം ലഭ്യമാക്കുക, ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സംഗീത് സാഗറിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിൻ്റെ മുമ്പിൽ കലാകാരൻമാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധ സംഗീതാർച്ചന സംഘടിപ്പിച്ചത്.
സംഗീതാർച്ചന ഇപ്റ്റ ദേശീയ വൈസ് പ്രസിഡൻ്റ് ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. ടി വി രാജൻ അധ്യക്ഷത വഹിച്ചു. കെ ദേവദാസ് സ്വാഗതവും സദാനന്ദൻ സി പി നന്ദിയും പറഞ്ഞു. കെ സലാം, ജെറി മാസ്റ്റർ, സുധീഷ് സുഗുണാനന്ദൻ, പി എ ജോസഫ്, ദേവദാസ് പേരാമ്പ്ര,എന്നിവർ സംസാരിച്ചു.
സംഗീതാർച്ചനയിൽ മൊയ്തീൻ കോയ, ഖാലിദ് കെ, ആസിയ , ഷാജി സുന്ദർ, ശിവദാസ് , രാമദാസ് എന്നിവർ ഗാനങ്ങളാലപിച്ചു. രാമദാസ്, ജെഫ്രി ഹെൻഡ്രി , ആൽബർട്ട്, ( ഹാർമോണിയം) കെ ബാലൻ മാസ്റ്റർ (ചെണ്ട ) ദേവദാസ് ( വയലിൻ) അജിത്ത് (തബല ) ക്വീൻസ് ബാബു, അഭിലാഷ് (ഗിറ്റാർ) എന്നിവർ വാദ്യോപകരണങ്ങളും വായിച്ചു.














