Beypore water festLatestsports

വനിതാ വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തിൽ എൻഎസ്എ മുക്കവും ജേതാക്കൾ

Nano News

കോഴിക്കോട്:വാശിയേറിയ കബഡി മത്സരത്തിന് വേദിയായി ബേപ്പൂർ ബീച്ച്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. വനിതാ വിഭാഗത്തിൽ ശിവാജി പേരാമ്പ്രയെ പരാജയപ്പെടുത്തി ഗജമുഖ കണ്ണഞ്ചേരിയും പുരുഷ വിഭാഗത്തിൽ സാൻഡ് ഗ്രൗണ്ട് നടുവട്ടത്തിനെ പരാജയപ്പെടുത്തി എൻഎസ്എ മുക്കവും ജേതാക്കളായി.
ഒന്നാം സ്ഥാനക്കാർക്ക് 12000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 8000 രൂപയുമാണ് സമ്മാനത്തുക. ബേപ്പൂർ ബീച്ചിൽ നടന്ന മത്സരത്തിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് പങ്കെടുത്തത്.

മത്സരത്തിന്റ ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി നിഖിൽ നിർവഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ
കെ ഷാജേഷ് കുമാർ അധ്യക്ഷനായി
ജില്ലാ സ്പോർട്സ് കൗൺസിൽ
സെക്രട്ടറി പ്രപു പ്രേംനാഥ്, ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടകസമിതി അംഗം കെ പി ഹുസൈൻ, ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി കൺവീനർ എൻ പത്മനാഭൻ എന്നിവർ സംസാരിച്ചു.


Reporter
the authorReporter

Leave a Reply