കോഴിക്കോട് : എൻസിസി ദിനാചരണത്തിന്റെ ഭാഗമായി 22 നവംബർ 2025ന് ഗ്രൂപ്പ് ട്രെയിനിങ് സെന്റർ വെസ്റ്റ്ഹില്ലിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു .എൻസിസി കേഡറ്റുകളിൽ സ്വമേധയാ രക്തദാനബോധവൽക്കരണവും , സാമൂഹിക ഉത്തരവാദിത്വബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത് .
ക്യാമ്പിൽ 2പട്ടാളഉദ്യോഗസ്ഥർ ,10 ഇൻസ്ട്രക്ടറുമാർ , 65കേഡറ്റുകൾ എന്നിവർ രക്‌തം ദാനം ചെയ്തു . രക്തദാനത്തിൽ പങ്കെടുത്തവരെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു .
മലബാർ മെഡിക്കൽ കോളേജ് , ഉള്ളിയേരി യുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത് .
എൻസിസി ദിനാചരണത്തിന്റെ ധാർമികതയും ചൈതന്യവും ഉയർത്തിക്കാട്ടുന്ന സാമൂഹ്യസേവന സന്ദേശത്തോടെ പരിപാടി വിജയകരമായി സമാപിച്ചു.














