റിഷബ് ഷെട്ടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കാന്താര ചാപ്റ്റർ 1’ റിലീസായിട്ട് പത്തു ദിവസം പിന്നിട്ടിട്ടും ബോക്സ് ഓഫീസിൽ അതിരുകളില്ലാത്ത കുതിപ്പ് തുടരുകയാണ്. രണ്ടാം വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം ചിത്രത്തിന് 79 കോടി രൂപയുടെ ആൾ-ഇന്ത്യ ഗ്രോസ് നേടാനായതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ അറിയിച്ചു. ഇപ്പോൾ ഇതാ ചിത്രത്തിന്റെ സക്സസ്സ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ചിത്രം ഇപ്പോൾ ലോകവ്യാപകമായി 700 കോടി രൂപയുടെ ഗ്രോസ് ബിസിനസ് ലക്ഷ്യമാക്കി മുന്നേറുകയാണ്. റിലീസിനൊടുവിൽ തന്നെ പ്രേക്ഷകരിൽ വൻ ആവേശം സൃഷ്ടിച്ച ‘കാന്താര ചാപ്റ്റർ 1’, അതിന്റെ ആഴമുള്ള കഥയും ശക്തമായ അവതരണശൈലിയുമിലൂടെ എല്ലായിടത്തും ചര്‍ച്ചയായിരിക്കുകയാണ്.ഓരോ ദിവസം കഴിയുന്തോറും പുതിയ നാഴികകല്ലുകളാണ് ചിത്രം താണ്ടുന്നത്.