കോഴിക്കോട്: ബിജെപി മെമ്പര്‍ഷിപ്പ് മെഗാക്യാമ്പെയിനിന്‍റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി റിട്ടയേര്‍ഡ് ഡിവൈഎസ്പി വി.വി.നാരായണനെ അംഗത്വമെടുപ്പിച്ച് കൊണ്ട് വളയനാട് ക്ഷേത്രപരിസരത്ത് നിര്‍വ്വഹിച്ചു.

ദേശീയ തലത്തില്‍ നടക്കുന്ന അംഗത്വക്യാമ്പെയിന്റെ ഭാഗമായി ഞായറാഴ്ച ദിവസം വിപുലമായി പ്രാദേശികതലങ്ങളില്‍ ജനങ്ങളിലേക്കിറങ്ങി അംഗത്വവിതരണം നടത്തുന്നതിന്‍റെ ഭാഗമായിരുന്നു അംഗത്വപ്രചരണം. കോഴിക്കോട് കോട്ടുളി സ്വദേശിയാണ് റിട്ടയര്‍മെന്‍റിനുശേഷം അഭിഭാഷകവൃത്തി കൂടി ചെയ്യുന്ന വി.വി.നാരായണന്‍.
കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മറ്റൊരു മുന്‍ ഡിവൈഎസ്പി ആയ സുകുമാരന്‍ ബിജെപില്‍ അംഗത്വമെടുത്തത്.
ജില്ലാ പ്രസിഡണ്ട് വികെ സജീവൻ അദ്ധ്യക്ഷത വഹിച്ചു.ജില്ല. ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, ജില്ലാവൈസ്പ്രസിഡന്‍റ് ഹരിദാസ് പൊക്കിണാരി, തിരുവണ്ണൂർ ബാലകൃഷ്ണൻ,പുതിയറ മണ്ഡലം പ്രസിഡന്‍റ് ടി പി ദിജിൽ,ഏരിയ പ്രസിഡന്‍റ് രാധിക കുതിരവട്ടം,ബിന്ദു ഉദയകുമാര്‍,ബാബു മരക്കാട്ട്, എ.ശിവദാസൻ.ഷാജു മൈലമ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.















