• Home  
  • ശ്രുതിയെ എങ്ങനെ സഹായിക്കാനാവും? ജില്ലാ കളക്ടറോട് മനുഷ്യാവകാശ കമ്മീഷൻ
- Local News

ശ്രുതിയെ എങ്ങനെ സഹായിക്കാനാവും? ജില്ലാ കളക്ടറോട് മനുഷ്യാവകാശ കമ്മീഷൻ

വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തിൽ മരിച്ചതോടെ ഒറ്റപ്പെട്ട ശ്രുതിയെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷൻ. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ശ്രുതിയെ ചേർത്തു പിടിക്കാൻ ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്. വയനാട് ജില്ലാ കളക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൌൺ ഹാളിൽ ഒക്ടോബർ 15 ന് […]

വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ വാഹനാപകടത്തിൽ മരിച്ചതോടെ ഒറ്റപ്പെട്ട ശ്രുതിയെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ജില്ലാ ഭരണകൂടത്തോട് മനുഷ്യാവകാശ കമ്മീഷൻ.

ജീവിതത്തിൽ ഒറ്റപ്പെട്ട് പോയ ശ്രുതിയെ ചേർത്തു പിടിക്കാൻ ജില്ലാ ഭരണകൂടം ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

വയനാട് ജില്ലാ കളക്ടർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൌൺ ഹാളിൽ ഒക്ടോബർ 15 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.