• Home  
  • മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണം; ആനി രാജ
- Politics

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണം; ആനി രാജ

കോഴിക്കോട്: ലൈംഗികാതിക്രമ വിവാദങ്ങള്‍ തുടരുന്നതിനിടെ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ പ്രതികരിച്ചു. ‘മുകേഷ് മാറിനില്‍ക്കണമെന്ന് പീഡന പരാതി വന്നതു മുതല്‍ സി.പി.ഐ ആവശ്യപ്പെട്ടതാണ്. പൊലിസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റണം’ ആനി രാജ ചൂണ്ടിക്കാട്ടി. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. […]

കോഴിക്കോട്: ലൈംഗികാതിക്രമ വിവാദങ്ങള്‍ തുടരുന്നതിനിടെ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യവുമായി സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ പ്രതികരിച്ചു.

‘മുകേഷ് മാറിനില്‍ക്കണമെന്ന് പീഡന പരാതി വന്നതു മുതല്‍ സി.പി.ഐ ആവശ്യപ്പെട്ടതാണ്. പൊലിസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ടു മാറ്റണം’ ആനി രാജ ചൂണ്ടിക്കാട്ടി. നടിയുടെ ലൈംഗിക പീഡന പരാതിയില്‍ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്.

ഡബ്ല്യു.സി.സി ആവശ്യപ്രകാരമാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പല കാരണങ്ങളാല്‍ ഇതു പുറത്തുവരാന്‍ താമസിക്കുകയുമായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായി നടപടിയെടുക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആനി രാജ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *

Nano News  @2026. All Rights Reserved.