General

കഴക്കുട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലിസ് ഇന്ന് കേരളത്തിലേക്ക്

Nano News

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയുമായി കേരള പൊലിസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും.

ആദ്യം കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പിന്നീട് സി.ഡബ്യു.സിയുടെ മുന്‍പാകെ ഹാജരാക്കും. മാതാപിതാക്കളില്‍ നിന്ന് മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നിട്ടോ എന്ന് വ്യക്തത വരുത്തയ ശേഷമാകും ഇവര്‍ക്കൊപ്പം വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

അസമില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊപ്പം പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും അമ്മയുടെ ഉപദ്രവം സഹിക്കാനാവാതെയാണ് വീടുവിട്ടതെന്നും കുട്ടി നേരത്തെ പറഞ്ഞു.

ബുധനാഴ്ച ട്രെയിനില്‍ നിന്ന് കുട്ടിയെ വിശാഖപട്ടണത്തെ മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കണ്ടെത്തിയത്. കുട്ടിയെ തിരികെ എത്തിക്കുന്നതിനായി രണ്ട് വനിത ഉദ്യോഗസ്ഥരടക്കം കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്ത് എത്തിയിരിക്കുന്നത്.


Reporter
the authorReporter

Leave a Reply