കോഴിക്കോട് : വെള്ളയിൽ അർബ്ബൻ ഹെൽത്ത് സെൻ്ററിൽ സ്ഥിരം ഡോക്ടറും മരുന്നും ഇല്ലാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. സംഘടിപ്പിച്ച ജനകീയ ധർണ്ണ നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.
പനിയും മറ്റ് രോഗങ്ങളും പടർന്ന് പിടിക്കുമ്പോൾ ഏറ്റവും കൂടുതൽ ജനങ്ങൾ തിങ്ങിതാമസിക്കുന്ന വെള്ളയിൽ പ്രദേശത്തെ ഹെൽത്ത് സെൻ്ററിൽ സ്ഥിരം ഡോക്ടറെ നിയമിക്കാതെ കോർപ്പറേഷൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ. ഷൈബു അരോപിച്ചു.കൗൺസിലിൽ വെള്ളയിലെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ നാഥനില്ലാത്ത അവസ്ഥയാണ് ഈ വാർഡിൻ്റെതെന്നും ശക്തമായ ജനകീയ സമരത്തിന് ബി.ജെ പി നേതൃത്വം നൽകുമെന്ന് കെ.ഷൈബു പറഞ്ഞു.
വെള്ളയിൽ ഏരിയ പ്രസിഡണ്ട് വർഷ അർജുൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി പി.കെ. മാലിനി, സോഷ്യൽ മീഡിയ കൺവീനർ ടി. അർജുൻ, സഹ കൺവീനർ രൂപേഷ് രവി, ഏരിയ ജനറൽ സെക്രട്ടറി ഇൻ ചാർജ്, ടി. ശ്രീകുമാർ, സെക്രട്ടറിമാരായ ജൂല അമിത്ത് , ശ്രീജ പുഷ്കരൻ,റെനി പ്രേംനാഥ്, എൻ.പി. സിദ്ധാർത്ഥൻ , പി.സാവിത്രി, ടിപി സുനിൽ രാജ്, കെ. മധു എന്നിവർ പ്രസംഗിച്ചു.










