General

കേരള ആര്‍ടിസി ഓണം സ്‌പെഷല്‍ ബസുകളില്‍ ബുക്കിങ് നാളെ മുതല്‍

Nano News

ബംഗളൂരു: മൈസൂരു-ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള കേരള ആര്‍ ടി സി ഓണം സ്‌പെഷല്‍ ബസ് സര്‍വിസുകളില്‍ ശനിയാഴ്ച ബുക്കിങ് തുടങ്ങുന്നതാണ്. പതിവ് സര്‍വിസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിനനുസരിച്ചായിരിക്കുമിത്. സെപ്റ്റംബര്‍ ഒമ്പതു മുതല്‍ 23 വരെയായിരിക്കും ഇരു ദിശകളിലേക്കും സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുക.

അടൂര്‍ കൊല്ലം എന്നിവിടങ്ങളിലേക്ക് ആദ്യമായും ഒന്നിടവിട്ട ദിവസങ്ങളില്‍ മലപ്പുറത്തേക്കും സ്‌പെഷല്‍ ബസുണ്ടായിരിക്കും. തിരുവനന്തപുരത്തേക്ക് നാഗര്‍കോവില്‍ വഴി ഡീലക്‌സ് സര്‍വിസും സ്‌പെഷല്‍ ബസുകള്‍ക്ക് ഫ്‌ളെക്‌സി ടിക്കറ്റ് നിരക്കുമാണ് ഈടാക്കുക.


Reporter
the authorReporter

Leave a Reply

error: Content is protected !!