Saturday, November 23, 2024
GeneralHealth

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം


മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ പക്ഷിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് ഒരു മനുഷ്യമരണം റിപോര്‍ട്ട് ചെയ്യുന്നത്. 59കാരന്‍ ഏപ്രില്‍ 24ന് മരിച്ചത് പക്ഷിപ്പനി മൂലമാണെന്ന് കണ്ടെത്തിയത്. പനിയും ശ്വാസതടസവും വയറിളക്കവും ഓക്കാനവും ക്ഷീണവും എന്നിവയെ തുടര്‍ന്ന് മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ വച്ചാണ് ഇയാള്‍ മരിക്കുന്നത്.

എന്നാല്‍ വൈറസിന്റെ ഉറവിടം അജ്ഞാതമാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മനുഷ്യരില്‍ പക്ഷിപ്പനി വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നെന്നു ഡബ്യൂഎച്ച് ഒയും അറിയിച്ചു. മെക്‌സിക്കോയിലെ കോഴി ഫാമുകളില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, മരിച്ചയാള്‍ക്ക് കോഴിയോ മറ്റു മൃഗങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ചരിത്രമില്ലെന്നാണ് റിപോര്‍ട്ട്.

ഇദ്ദേഹത്തിന് കടുത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്‌സിക്കോ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. പക്ഷിപ്പനി ബാധിച്ച ആളില്‍നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടര്‍ന്നതിന് തെളിവുകളൊന്നുമില്ലെന്നും മരിച്ചയാളുടെ വീടിനു സമീപത്തെ ഫാമുകള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും മെക്‌സിക്കോ ആരോഗ്യമന്ത്രാലയവും അറിയിച്ചു.

മരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു ആളുകള്‍ക്ക് പക്ഷിപ്പനി നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രാലയവ ും ലോകാരോഗ്യസംഘടനയും അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇന്‍ഫ്‌ളുവന്‍സ എ(എച്ച്5എന്‍2) വൈറസ് ബാധിച്ചതായി ലബോറട്ടിറിയില്‍ സ്ഥിരീകരിച്ച കേസും മെക്‌സിക്കോയിലായിരുന്നു.


Reporter
the authorReporter

Leave a Reply