General

മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കില്‍ വീണ് ജീവനക്കാരന്‍ മരിച്ചു

Nano News

കൊച്ചി: പാലക്കാട് മാലിന്യ സംസ്‌കരണ പ്ലാന്റിലെ ചൂടുവെള്ള ടാങ്കില്‍ വീണ് ജീവനക്കാരന്‍ മരിച്ചു. മലമ്പുഴ ഇമേജിലാണ് അപകടം നടന്നത്. പുതുപ്പരിയാരം വള്ളിക്കോട് ചുഴിയന്‍ പാറ സ്വദേശിയായ അഭിജിത്ത്(21) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം.

പ്ലാന്റിലെ വെള്ളത്തിന്റെ സാംപിള്‍ ശേഖരിക്കാന്‍ ശ്രമിക്കവെയാണ് സേഫ്റ്റി ഗ്രില്‍ പൊട്ടി അഭിജിത്ത് ടാങ്കിലെ ചൂട് വെള്ളത്തില്‍ വീണത്. അഗ്നിരക്ഷാസേന എത്തി അഭിജിത്തിനെ പുറത്തെടുക്കുകയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply

error: Content is protected !!