General

മുഖ്യമന്ത്രിയുടെ വിദേശയാത്ര : വിവരമറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


മുഖ്യമന്ത്രിയുടെ വിദേശ യാത്ര തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുമ്പും വിദേശ യാത്രകള്‍ തന്നെ അറിയിച്ചിരുന്നില്ല. രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നേരത്തെ രാഷ്ട്രപതിയെ കത്തയച്ച് അറിയിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മെയ് 7 നാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേയ്ക്ക് യാത്ര തിരിച്ചത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ ഇന്തോനേഷ്യ, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. യാത്ര കഴിഞ്ഞ് 21 ന് കേരളത്തില്‍ മടങ്ങിയെത്തും.

സാധാരണ ഔദ്യോഗിക യാത്രയ്ക്കായി മുഖ്യമന്ത്രി വിദേശത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ തന്നെ അറിയിപ്പ് പുറപ്പെടുവിക്കാറുണ്ട്. പക്ഷേ അനൗദ്യോഗിക സ്വകാര്യ യാത്രയായതിനാല്‍ അത്തരം അറിയിപ്പുകള്‍ ഒന്നും ഇത്തവണ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് എത്തിയിരുന്നു.


Reporter
the authorReporter

Leave a Reply